Wednesday, 16 October 2024

22 വ്യാജ ബോംബ് ഭീഷണി 5 മണിക്കൂറിനുള്ളിൽ...പരിഭ്രാന്തരായി യാത്രക്കാരും വിമാനത്താവള അധികൃതരും...

SHARE

ന്യൂഡല്‍ഹി : അഞ്ചുമണിക്കുറിനുള്ളില്‍ 22 വ്യാജ ബോംബ്‌
ഭീഷണി! യാത്രക്കാരും വിമാനത്താവള അധികൃതരും ഒരുപോലെ
പരിഭ്രാന്തരായി. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഭീഷണി
വ്യാജമാണെന്ന്‌ തെളിഞ്ഞെങ്കിലും ആശങ്ക ഒഴിഞ്ഞില്ല. ചൊവ്വാഴ്ച
ഉച്ചയ്ക്ക്‌ 12.38 മുതലാണ്‌ സമൂഹ മാധ്യമമായ എക്സിലൂടെ വ്യാജ
ബോംബ്‌ ഭീഷണി ഉയര്‍ന്നത്‌. വൈകീട്ട്‌ നാലുമണി വരെ
ഇതുതുടര്‍ന്നു.

ജയ്പൂരിൽ നിന്ന്‌ അയോധ്യ വഴി ബെംഗളൂരുവിലേക്കുള്ള എയര്‍
ഇന്ത്യ എക്സ്ച്രസ്‌ (7765), ദര്‍ഭംഗയില്‍ നിന്ന്‌ മുംബൈയിലേക്കുള്ള
സ്‌പൈസ്‌ ജെറ്റ്‌ (56116), ബാഗ്ഡോഗ്രയിൽ നിന്ന്‌ ബെംഗളൂരുവിലേക്കുള്ള അകാശ എയര്‍ (വ? 1373), ഡല്‍ഹിയില്‍ നിന്ന്‌ ചിക്കാഗോയിലേക്കുള്ള എയര്‍ ഇന്ത്യ (2 127), ദമാമില്‍ (സാദി അറേബ്യ) നിന്ന്‌ ലഖ്നനവിലേക്കുള്ള ഇന്‍ഡിഗോ (6£ 98) തുടങ്ങിയ
വിമാനങ്ങള്‍ക്കുനേരെയായിരുന്നു ബോംബ്‌ ഭീഷണി. ബോംബ്‌ ഭീഷണിയെ തുടര്‍ന്ന്‌ ഡല്‍ഹി-ചിക്കാഗോ വിമാനം കാനഡയിലെ
വിമാനത്താവളത്തില്‍ ഇറക്കുകയും ചെയ്തു പരിശോധനകള്‍ക്കൊടുവില്‍ യാത്രക്കാരെ വിമാനത്താവളത്തിലേക്ക്‌ മാറ്റി. യാത്രക്കാര്‍ സുരക്ഷിതരാണെന്നും വ്യാജ ബോംബ്‌ ഭീഷണിയില്‍ അന്വേഷണം നടത്തുമെന്നും എയര്‍ഇന്ത്യ അധികൃതര്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്‌. കഴിഞ്ഞ ദിവസം മുംബൈയില്‍നിന്ന്‌ പുറപ്പെട്ട മൂന്നു രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക്‌ നേരെയാണ്‌ ആദ്യം ബോംബു ഭീഷണി ഉയര്‍ന്നത്‌. ഇതും വ്യാജമാണെന്ന്‌ പിന്നീട്‌ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.







 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user