Friday 18 October 2024

അച്ഛനെ കൊലപ്പെടുത്തിയെന്ന് മകന്റെ ഫോൺ, കൊലപാതകം മദ്യപാനത്തിനിടെ,45കാരൻ അറസ്റ്റിൽ.

SHARE

കൊട്ടാരക്കര തൃക്കണ്ണമംഗലില്‍ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി. തൃക്കണ്ണമംഗല്‍ അജിത് നിലയത്തില്‍ തങ്കപ്പന്‍ ആചാരി(82) ആണ് കൊല്ലപ്പെട്ടത്. മകന്‍ അജിത്ത്(45)നെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം.

താന്‍ അച്ഛനെ കൊലപ്പെടുത്തിയതായി അജിത്ത് തന്നെ സുഹൃത്തിനെ ഫോണില്‍ അറിയിക്കുകയായിരുന്നു. ഇതോടെ വിവരം ലഭിച്ച പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചു. പിന്നാലെ വീട്ടിനുള്ളില്‍ കഴുത്തില്‍ തോര്‍ത്ത് മുറുകി മരിച്ച നിലയില്‍ തങ്കപ്പന്‍ ആചാരിയെ കണ്ടെത്തി.

ഈ സമയം സമീപമുള്ള ആളൊഴിഞ്ഞ വീടിന്റെ തിണ്ണയില്‍ മദ്യലഹരിയില്‍ കിടക്കുകയായിരുന്നു അജിത്ത്. ഇതോടെ ഇയാളെ പോലീസ് പിടികൂടി. അജിത്തും തങ്കപ്പനാചാരിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. സ്ഥിരം മദ്യപാനിയാണ് അജിത്. 

കഴിഞ്ഞ ദിവസം അച്ഛനും മകനും തമ്മിൽ രാത്രി മദ്യപിച്ച് തര്‍ക്കമുണ്ടായതായി നാട്ടുകാര്‍ പറയുന്നു. ഇതിനിടെ ആദ്യം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ശേഷം ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്നാണ് വിലയിരുത്തൽ. 

ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ളവര്‍ വീട്ടില്‍ പരിശോധന നടത്തുകയാണ്. വിവാഹമോചിതനായ അജിത്തും മകനും ഒരുമിച്ചാണ് താമസിച്ചിരുന്നത്.  വിരമിച്ച അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥനായിരുന്നു തങ്കപ്പന്‍ ആചാരി.





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user