Saturday 5 October 2024

സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ വീട്ടിൽ മോഷണം.26 പവൻ സ്വർണം നഷ്ടപ്പെട്ടു

SHARE

കോഴിക്കോട്‌ : സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായരുടെ
വീട്ടില്‍ മോഷണം. നടക്കാവ്‌ കൊട്ടാരം റോഡിലെ “സിതാര'യിൽ
നിന്നാണ്‌ 26 പവന്‍ സ്വര്‍ണം മോഷണം പോയത്‌. എംടിയും ഭാര്യയും
വീട്ടില്‍ ഇല്ലാത്ത സമയത്താണ്‌ മോഷണം നടന്നതെന്നാണ്‌ സൂചന
കഴിഞ്ഞ മാസം 22നും 30നും ഇടയിലാണ്‌ സംഭവം. കഴിഞ്ഞ ദിവസം
വീട്ടിലെത്തി അലമാര പരിശോധിച്ചപ്പോഴാണ്‌ മോഷണം നടന്നതായി
മനസിലായത്‌. തുടര്‍ന്ന്‌ വെള്ളിയാഴ്ച രാത്രിയോടെ നടക്കാവ്‌
പൊലീസില്‍ പരാതി നല്‍കുകയായിരുന്നു

മോഷ്ടാക്കള്‍ അലമാര കുത്തിപ്പൊളിച്ചിട്ടില്ലെന്നാണ്‌ പൊലീസ്‌
പറയുന്നത്‌. അലമാരയുടെ സമീപത്ത്‌ തന്ന ഉണ്ടായിരുന്ന താക്കോൽ
ഉപയോഗിച്ച്‌ തുറന്നാണ്‌ സ്വര്‍ണം മോഷ്ടിച്ചിരിക്കുന്നതെന്നാണ്‌
സൂചന. വീടുമായി അടുത്ത പരിചയമുള്ള ആളാണ്‌ മോഷണത്തിന്‌
പിന്നിലെന്നാണ്‌ പൊലീസ്‌ സംശയിക്കുന്നത്‌. സംഭവത്തില്‍
പൊലീസ്‌ അന്വേഷണം ഈര്‍ജിതമാക്കിയിട്ടുണ്ട്‌.





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user