Sunday 20 October 2024

വാനിലയിൽ വീണ്ടും പ്രതീക്ഷ

SHARE


കർഷകരിൽ പ്രതീക്ഷയുണർത്തി വീണ്ടും വാനിലയുടെ സുവർണകാലം. ഒരുകാലത്ത് ഏറ്റെടുക്കാനാളില്ലാതിരുന്ന വാനിലക്ക് വിലവർധിച്ചതോടെയാണ് മലയോരത്ത് വാനില കൃഷിയും പ്രിയം കൂടുന്നത്. പച്ച ബീൻസിന് ആയിരം മുതൽ രണ്ടായിരം രൂപ വരെയായതോടെ ശേഖരണം കൂടിയിരിക്കുകയാണെന്ന് കർഷകർ പറയുന്നു. വില ഇനിയും വർദ്ധിക്കുമെന്ന സൂചന.

കേരളത്തിൽ 1990കളിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങി നീണ്ട പത്തുവർഷം മോഹവിലയിൽ നിറഞ്ഞാടിയ വാനില പിന്നീട് ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥയുണ്ടായി. എന്നാലിപ്പോൾ വീണ്ടും നല്ലകാലം തിരിച്ചെത്തുകയാണ്. 90 കളിൽ പച്ച ബീൻസിന് കിലോക്ക് മുവ്വായിരം മുതൽ അയ്യായിരം രൂപ വരെയും ഉണക്ക ബീൻസിന് ഇരുപതിനായിരം മുതൽ മുപ്പതിനായിരം രൂപയും ലഭിച്ചിരുന്നു. പിന്നീട് വാനില മലയോരം കീഴടക്കുകയും വില കുത്തനെയിടിയുകയും ബീൻസ് ഏറ്റെടുക്കാനാളില്ലാതെ വരികയുമുണ്ടായി.

ഇപ്പോൾ വാണിജ്യാടിസ്ഥാനത്തിൽ ഇടുക്കിയിലും വയനാട്ടിലുമാണ് വാനില കൃഷി നടക്കുന്നത്. കേരളത്തിൽ ഇടവിളയായാണ് കൂടുതലും വാനില കൃഷി നടക്കുന്നത്.അതിനാൽ തന്നെ കാര്യമായ വളപ്രയോഗമോ പരിപാലന ചെലവോ ഇതിനു വരുന്നില്ല.ഈർപ്പം നില നിൽക്കുന്നതും 35ഡിഗ്രിയിൽ ചൂട് കൂടാത്തതുമായ ഏത് സ്ഥലവും വാനിലക്കനുയോജ്യം.വാനിലയുടെ ഒരടി നീളത്തിലുള്ള വള്ളി നട്ടാൽ മൂന്നാം വർഷം പുഷ്പിക്കുകയും ചെയ്യും.ഓർക്കിഡ് ഇനത്തിൽ പെട്ട ഈ ചെടി സ്വയം പരാഗണം നടക്കാത്തതിനാൽ കൃത്രിമ പരാഗണം നിർബന്ധമാണ്.താങ്ങുമരത്തിലാണ് വള്ളി പടർത്തേണ്ടത്. പ്രകൃതി ദത്ത വാനിലക്ക് എന്നും ഡിമാന്റുണ്ടെന്നാണ് വിദഗ്ദർ പറയുന്നത്.


ചോക്ലേറ്റുകൾ, ഐസ്‌ക്രീമുകൾ, മരുന്നുകൾ എന്നിവക്കാണ് പ്രധാനമായും വാനില ഉപയോഗിക്കുന്നത്.എന്നാൽ ഈ ആവശ്യങ്ങൾക്ക് ഇപ്പോൾ കൃത്രിമ എസൻസുകളാണ് ഉപയോഗിക്കപ്പെടുന്നത്. ഇതാണ് വാനിലക്ക് നിലവിലുള്ള മറ്റൊരു ഭീഷണി.ഒരു കിലോ പച്ച ബീൻസ് ഉണക്കിയാൽ കിട്ടുന്നത് 250ഗ്രാം ഉത്പന്നമാണ്. കൊക്കൊ കൃഷിക്ക് സമാനമായ അനുഭവമാണ് ഇപ്പോൾ വാനിലയും എത്തിപ്പെട്ടിട്ടുള്ളത്.






 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user