Tuesday, 15 October 2024

ഉപഭോകൃത തർക്കപരിഹാരത്തിന് പരാതിപ്പെടേണ്ടത് എവിടെയാണ്

SHARE

പരാതിക്ക്  ആധാരമായ ഇടപാട്‌ നടന്നത്‌ എവിടെയാണോ ആ സ്ഥലത്തുള്ള ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനില്‍ പരാതിനല്‍കൾ ഇടപാട്‌ ഭാഗികമായി നടന്ന സ്ഥലത്തെയോ, എതിര്‍കക്ഷികൾ താമസിക്കുന്ന സ്ഥലത്തെയോ ജില്ലാ കമ്മിഷനിലും നല്‍കാം. ഒന്നിൽ അധികം എതിര്‍കക്ഷികാം ഉള്ളപ്പോഴും അവര്‍ വ്യത്യസ്ത ജില്ലാകമ്മിഷന്റെ അധികാരപരിധിയില്‍ വരുമ്പോഴും അവരില്‍ ഏതെങ്കിലും ഒരാൾ താമസിക്കുകയോ ബിസിനസ്‌ നടത്തുകയോ ബ്രാഞ്ച്‌ ഓഫീസുകാം ഉണ്ടായിരിക്കുകയോ തൊഴില്‍ ചെയ്തുകൊണ്ടിരിക്കുകയോ ചെയ്യുന്ന സ്ഥലത്തെ ജില്ലാ കമ്മിഷനില്‍ പരാതി നല്‍കാം. വാദി താമസിക്കുകയോ ബിസിനസ്‌ ചെയ്യുകയോ ജോലിചെയ്യുകയോ ചെയ്യുന്ന സ്ഥലത്തെ കമ്മിഷനിലും പരാതിനല്‍കാം.

വെള്ളപേപ്പറില്‍ സ്വയം തയ്യാറാക്കി നല്‍കിയാല്‍ മതി. ആവശ്യമായ രേഖകളും സമര്‍പ്പിക്കണം.സംഭവം നടന്ന്‌ രണ്ടുവര്‍ഷത്തിനകം പരാതിനല്‍കാം. അതിനു പറ്റിയില്ലെങ്കില്‍ കാരണം കാണിച്ച്‌ പരാതി ഫയല്‍ ചെയ്യണം.സിവില്‍ കോടതിയിലേതുപോലെ വിശദമായ തെളിവെടുപ്പോ വിസ്മാരമോ ഇല്ല. പരാതി നല്‍കുന്നതിന്‌ വുവഹാര തുകയ്ക്കുനുസരിച്ച്‌ നിശ്ചിത ഫീസ്‌ അടയ്ക്കണം.50 ലക്ഷം രൂപവരെയുള്ള തര്‍ക്കങ്ങൾക്ക്‌ ജില്ലാ കമ്മിഷനിലാണ്‌പരാതി നല്‍കേണ്ടത്‌. 50 ലക്ഷം മുതല്‍ 10 കോടി വരെയുള്ള തുകയ്ക്ക്‌ സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനിലും നല്‍കണം. അതിനുമുകളിലുള്ള തുകയ്ക്ക്‌
ദേശീയ കമ്മിഷനെ സമീപിക്കാം.







 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user