Tuesday, 15 October 2024

വില്ലജ് ഓഫീസുകളുടെ നവീകരണം : ശുപാർശയുമായി വിജിലൻസ്

SHARE

എടപ്പാള്‍ (മലപ്പൂറം) വില്ലേജ് ഓഫിസുകളില്‍ ഫ്രണ്ട്‌ ഓഫീസ്‌ തുടങ്ങണമെന്നതും എല്ലായിടത്തും വാഹനം അനുവദിക്കണമെന്നതും ഉൾ 
പ്പെടെ സമ്പൂര്‍ണ നവികരണത്തിന്‌ നിര്‍ദേശങ്ങളുമായി വിജിലന്‍സ്‌ ഡയറക്ടര്‍. ഓഫീസുകളിലെ അഴിമതി തടയുകയും ജനങ്ങൾക്ക്‌ മികച്ച സേവനം ഉറപ്പുവരുത്തുകയുമാണ്‌ ലക്ഷ്യം.ലാന്‍ഡ്‌ റവന്യൂ പ്രിന്‍സിപ്പല്‍ സെക്ട്ടടിക്കാണ്‌ ശുപാര്‍ശകൾ  നല്‍കിയത്‌.

വിജിലന്‍സ്‌ കണ്ടെത്തിയ പ്രധാന പ്രശ്നങ്ങൾ

: നേരിട്ട്‌ ലഭിക്കുന്ന അപേക്ഷകാഠം രജിസ്റ്ററില്‍ രേഖപ്പെടുത്തുകയോ അപേക്ഷകര്‍ക്ക്‌ രസീത് നല്‍കുകയോ ചെയ്യുന്നില്ല.

: ഓണ്‍ലൈന്‍ അപേക്ഷകളില്‍ മുന്‍ഗണനാക്രമം പാലിക്കുന്നില്ല, ക്രമം തെറ്റിക്കുന്നത്‌ അഴിമതിക്കുള്ള മാര്‍ഗമാണ്‌.

: ഓണ്‍ലൈന്‍ അപേക്ഷകളിലെ ന്യൂനത പരിഹരിക്കാന്‍ തിരിച്ചയക്കുമ്പോൾ  സോഫ്റ്റവേറിലെ കമന്റ്‌ സെക്ഷനില്‍ ന്യൂനത രേഖപ്പെടൂത്താതെ വില്ലേജ്‌ ഓഫിസറെ ബന്ധപ്പെടുക എന്നെഴുതുന്നു.

: റെലിസി'ല്‍ പോക്കുവരവിനുള്ള വിവരം സബ്‌ രജിസ്ടാര്‍ ഓഫീസില്‍നിന്ന്‌ ലഭിക്കുമ്പോൾ  വിവിധ കാരണങ്ങഠം പറഞ്ഞ്‌ അവ സോഫ്റ്റ്‌വേറില്‍ സൂക്ഷിക്കുന്നു.

: മേലുദ്യോഗസ്ഥര്‍ വില്ലേജുകളില്‍ പരിശോധന നടത്തുന്നില്ല.

പ്രധാന ശുപാര്‍ശകള്‍

 സ്റ്റാഫ്‌ പാറ്റേണ്‍ പരിഷ്കരിക്കുക.

:പണം ദിവസങ്ങളോളം കൈയില്‍ സൂക്ഷിക്കുന്ന അവസ്ഥ പരിഹരിക്കാന്‍ കാഷ്‌ ചെസ്്ഏര്‍പ്പെടുത്തുക

: സര്‍ട്ടിഫിക്കറ്റും നിശ്ചിത കാലയളവുവരെ അപേക്ഷകര്‍ക്ക്‌ ഓണ്‍ലൈനായി ലഭിക്കാന്‍ സംവിധാനമേര്‍പ്പെടുത്തുക.

: സോഫ്റ്റ്‌വേറില്‍ കമന്റ്‌ കോളത്തില്‍ ആവശ്യമായ സ്ഥലം നല്‍കുക.
 ഫ്രണ്ട്‌ ഓഫീന്‌ സംവിധാനം നടപ്പാക്കുക.

: ഫില്‍ഡ്‌ പരിശോധനയ്ക്ക്‌ വാഹനമേര്‍പ്പെ
ടുത്തു.

:  ഡിസ്ടിക്റ്റ്‌ അപേക്ഷകളിൽ മതിയായ രേഖകളില്ലെങ്കില്‍ വിളിച്ചുവരുത്താതെ അവരെ ബന്ധപ്പെട്ട്‌ വിവരമറിയിക്കുക.

: ഇ-ഡിസ്‌ടിക്റ്റ്‌ പോര്‍ട്ടല്‍ കൈകാര്യം ചെയ്യാനുള്ള അധികാരം സ്പെഷ്യല്‍ വില്ലേജ്‌ ഓഫീസര്‍ക്കും നല്‍കുക.

സംഘടന ആവശ്യദ്പെടടത്‌ വിജിലന്‍സിന്റെ ശുപാര്‍ശകളെല്ലാം സംഘ
ടന ആവശ്യപ്പെട്ട കാര്യങ്ങളാണെന്ന്‌ കേരളറവന്യൂ വില്ലേജ്‌ സ്റ്റാഫ്‌ ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ. പ്രവീണ്‍
പറഞ്ഞു. വില്ലേജ്‌ ഓഫീസില്‍ ഒരു ഓഫിസറും നാല്‌ ക്ലർക്കുമാരും, എന്ന നിലയിലേക്കെങ്കിലും  പാറ്റേൺ മാറ്റിയാൽ കൂറെ പ്രശ്‌ന ഒടനെ  പരിഹരിക്കാമെന്ന ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ്‌ എസ്‌. രാജേഷ്‌ പറഞ്ഞു.






 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user