Monday, 14 October 2024

ഏലൂരിൽ മിനിലോറിയിടിച്ച് ബൈക്ക് യാത്രികരായ യുവാക്കൾ ദാരുണാന്ത്യം.

SHARE

കൊച്ചി: എറണാകുളം ഏലൂര്‍ കുറ്റിക്കാട്ടുകരയില്‍ ബൈക്കിൽ മിനിലോറിയിടിച്ച്‌
ബൈക്ക്‌ യാത്രക്കാരായ രണ്ട്‌ യുവാക്കള്‍ മരിച്ചു. ഇടുക്കി സ്വദേശിയായ
രാഹുല്‍ രാജ്‌(22), കോഴിക്കോട്‌ സ്വദേശി ആദിഷ്‌ (21)എന്നിവരാണ്‌ മരിച്ചത്‌.
കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്‌ ഇരുവരും.

ഞായറാഴ്ച രാത്രി പതിനൊന്ന്‌ മണിയോടെയാണ്‌ അപകടമുണ്ടായത്‌. ജോലി
കഴിഞ്ഞ്‌ കളമശ്ശേരിയിലെ താമസസ്ഥലത്തേക്ക്‌ പോവുകയായിരുന്ന ഇവര്‍
സഞ്ചരിച്ച ബൈക്കില്‍ മിനി ലോറിയിടിക്കുകയായിരുന്നു. ലോറിയുടെ
അമിതവേഗതയാണ്‌ അപകടത്തിനിടയാക്കിയതെന്നാണ്‌ പ്രാഥമിക വിവരം.
ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user