Wednesday 9 October 2024

രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം മൂന്നുപേർക്ക്.പ്രോട്ടീൻ സംബന്ധിച്ച ഗവേഷണത്തിനാണ് പുരസ്ക്കാരം ...

SHARE

സ്റ്റോക്കോം :രസതന്ത്രത്തിനുള്ള നൊബേല്‍
പുരസ്കാരം മൂന്നുപേര്‍ക്ക്‌. ഡേവിഡ്‌ ബേക്കര്‍, ഡെമിസ്‌
ഹസ്ലാബിസ്‌, ജോണ്‍ എം. ജംബര്‍ എന്നിവരാണ്‌ പുരസ്‌കാരം
പങ്കിട്ടിരിക്കുന്നത്‌. പ്രോട്ടീന്റെ ഘടനയും മറ്റുമടങ്ങുന്ന
ഗവേഷണങ്ങള്‍ക്കാണു പുരസ്കാരം. കംപ്യൂട്ടേഷനൽ പ്രോട്ടീന്‍
ഡിസൈനുമായി ബന്ധപ്പെട്ട ഗവേഷണത്തിനാണ്‌ ബേക്കറിന്‌
പുരസ്കാരം. പ്രോട്ടീനിന്റെ ഘടനാ പ്രവചനവുമായി ബന്ധപ്പെട്ട
ഗവേഷണങ്ങള്‍ക്കാണ്‌ ഹസ്സാബിസിനും ജംബര്‍ക്കും പുരസ്കാരം.

സിയാറ്റയിലെ യൂണിവേഴ്‌സിറ്റി ഓഫ്‌ വാഷിങ്ടനില്‍
പ്രവര്‍ത്തിക്കുകയാണ്‌ ബേക്കര്‍, ഹസ്സാബിസും ജംബറും ലണ്ടനിലെ
ഗൂഗിള്‍ ഡീപ്‌മൈന്‍ഡില്‍ ജോലി ചെയ്യുന്നു. 2003ലാണ്‌ ബേക്കർ
പുതിയ പ്രോട്ടീന്‍ ഡിസൈന്‍ ചെയ്തത്‌. അദ്ദേഹത്തിനു കീഴിലുള്ള
ഗവേഷക സംഘം സാങ്കല്‍പ്പിക ചോട്ടീന്‍ ഒന്നിനു പിന്നാലെ ഒന്നായി
സൃഷ്ടിച്ചു. മരുന്നുകളിലും വാക്സീനുകളിലും
നാനോമെറ്റീരിയലുകളിലും ചെറിയ സെന്‍സറുകളിലും
ഉപയോഗിക്കാവുന്നവയാണിത്‌

ഗവേഷകര്‍ കണ്ടെത്തിയ 200 മില്യന്‍ പ്രോട്ടീനുകളുടെ ഘടന
്വവചിക്കാന്‍ നിര്‍മിതബുദ്ധി ഉപയോഗിച്ചുണ്ടാക്കിയ ഒരു മോഡല്‍
രൂപപ്പെടുത്തിയതാണ്‌ ഹസ്സാബിസിനെയും ജംബറിനെയും
പുരസ്‌കാരത്തിന്‌ അര്‍ഹരാക്കിയത്‌

നാളെയാണ്‌ സാഹിത്യത്തിനുള്ള നൊബേല്‍ ച്രഖ്യാപിക്കുന്നത്‌
സമാധാന നൊബേല്‍ വെള്ളിയാഴ്ചയും. തിങ്കളാഴ്ച
സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേലും പ്രഖ്യാപിക്കും. ഒരു
മില്യന്‍ യുഎസ്‌ ഡോളറാണ്‌ പുരസ്‌കാരത്തുക. ആൽഫ്രഡ്‌
നൊബേലിന്റെ ചരമവാര്‍ഷികമായ ഡിസംബര്‍ 10ന്‌ സ്വീഡനില്‍
നടക്കുന്ന ചടങ്ങില്‍ പുരസ്കാരം നല്‍കും






 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user