Tuesday 1 October 2024

ലഖ്നൗവിൽ ഐഫോൺ കൊണ്ടുവന്ന ഡെലിവറി ബോയിയെ കൊലപ്പെടുത്തി കനാലി‍ൽ തള്ളി;ഒരാൾ പിടിയിൽ.

SHARE

ലക്നൗ :കുറിയറായി അയച്ച ഐഫോണ്‍ വിതരണം
ചെയ്യാനെത്തിയ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ
കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിൽ
ഉത്തര്‍പ്രദേശിലെ ലഖ്നയവിലാണ്‌, ഭരത്‌ സാഹു എന്ന കുറിയര്‍
കമ്പനി ജീവനക്കാരനെ ഒരു സംഘം കൊലപ്പെടുത്തിയത്‌.
സെപ്റ്റംബര്‍ 23നായിരുന്നു സംഭവം. ഇയാളെ കാണാതായെന്ന
പരാതിയില്‍ പൊലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ മൃതദേഹം
നഗരത്തിലെ കനാലില്‍ അഴുകിയ നിലയിൽ കണ്ടെത്തിയത്‌.

പൊലീസ്‌ പറയുന്നത്‌ ഇങ്ങനെ. 1.5 ലക്ഷം രൂപ വിലയുള്ള
ഐഫോണിന്റെ ഡെലിവറിക്കായാണ്‌ സ്വകാര്യ കുറിയര്‍
സ്ഥാപനത്തിലെ ജീവനക്കാരനായ ഭരത്‌ സാഹൂ (30),
നിഷാത്ഗഞ്ചിലെ ഗജനാന്‍ എന്നയാളുടെ താമസസ്ഥലത്തേക്ക്‌
പോയത്‌. എന്നാല്‍ ഇവിടെ വച്ച്‌ ഗജനാനും സുഹൃത്തുക്കളും
ചേര്‍ന്ന്‌ ഭരതിനെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു

കൊലപാതകത്തിന്‌ ശേഷം മൃതദേഹം ചാക്കിൽകെട്ടി സമീപത്തെ
ഇന്ദിരാ കനാലില്‍ തള്ളിയ ശേഷം പ്രതികൾ ഒളിവിൽ പോയി.
പിന്നീട്‌ സെപ്റ്റംബര്‍ 25ന്‌ ഇയാളെ കാണാനില്ലെന്ന്‌ ബന്ധുക്കൾ
പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന്‌ മൊബൈല്‍ ഫോണ്‍
കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ മൃതേദേഹം
കനാലില്‍നിന്ന്‌ കണ്ടെത്തിയത്‌. സംസ്ഥാന ദുരന്ത നിവാരണ
സേനയുടെ സഹായത്തോടെ മൃതദേഹം പുറത്തെടുക്കാനുള്ള
ശമത്തിലാണ്‌ പൊലീസ്‌. സംഭവത്തില്‍ ഗജനാന്റെ സുഹൃത്ത്‌
ആകാശിനെ പൊലീസ്‌ പിടികൂടിയിട്ടുണ്ട്‌. ചോദ്യം ചെയ്യലില്‍
ആകാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ്‌ അറിയിച്ചു.






 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user