സെപ്തംബര്‍ 31ലെ കണക്കനുസരിച്ച് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി 1.36 ശതമാനമായി ഉയര്‍ന്നു. ജൂണ്‍ 30ന് 1.33 ശതമാനമായിരുന്നു. അറ്റ നിഷ്‌ക്രിയ ആസ്തി ഇക്കാലയളവില്‍ 0.39 ശതമാനത്തില്‍ നിന്ന് 0.42 ശതമാനമായി ഉയര്‍ന്നു. മുന്‍നിര സ്വകാര്യ ബാങ്കായ കോട്ടക് മഹീന്ദ്ര ബാങ്കിന്റെ കിട്ടാക്കടത്തില്‍ മൂന്ന് മാസത്തിനിടെ 36 ശതമാനം വര്‍ദ്ധനയുണ്ടായി. ഇടത്തരം ബാങ്കായ ആര്‍.ബി.എല്‍ ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി ജൂണ്‍ പാദത്തേക്കാള്‍ 43 ശതമാനം ഉയര്‍ന്ന് 1,026 കോടി രൂപയിലെത്തി.
ബാങ്കുകളുടെ ഓഹരി വിലയില്‍ ഇടിവ്
കിട്ടാക്കടങ്ങള്‍ കുതിച്ചുയര്‍ന്നതോടെ കോട്ടക് മഹീന്ദ്ര, ആര്‍.ബി.എല്‍ ബാങ്കുകളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. ആര്‍.ബി.എല്‍ ബാങ്കിന്റെ ഓഹരി വില 14.19 ശതമാനം കുറഞ്ഞ് 176.14 രൂപയിലെത്തി. കോട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരി വില 4.37 ശതമാനം ഇടിഞ്ഞ് 1,789.20 രൂപയിലെത്തി.
ക്രെഡിറ്റ് കാര്‍ഡ്, മൈക്രോ ഫിനാന്‍സ്, വ്യക്തിഗത വായ്പകളുടെ പലിശ ബാങ്കുകള്‍ ഈടാക്കുന്നത് 30 മുതല്‍ 50 ശതമാനം വരെ പലിശ
ജൂലായില്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പ 1.73 ലക്ഷം കോടി രൂപ
സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നത്
1. സാമ്പത്തിക മാന്ദ്യം ക്രെഡിറ്റ് കാര്‍ഡ്, മൈക്രോഫിനാന്‍സ് വായ്പകളെടുത്തവരുടെ തിരിച്ചടവ് ശേഷിയെ ബാധിക്കുന്നു
2. ഭക്ഷ്യ വിലക്കയറ്റം ജീവിത ചെലവ് വര്‍ദ്ധിപ്പിച്ചതോടെ ഉപഭോക്താക്കള്‍ വായ്പകളുടെ തിരിച്ചടവ് വൈകിപ്പിക്കുന്നു
3. ഇന്‍സ്റ്റന്റ് വായ്പകള്‍ വ്യാപകമായതോടെ ഉപഭോക്താക്കള്‍ കൂടുതല്‍ കടക്കെണിയിലേക്ക് നീങ്ങുന്നു
4. കാലാവസ്ഥാ വ്യതിയാനം ഉത്പാദനത്തെ ബാധിച്ചതോടെ കാര്‍ഷിക, ഗ്രാമീണ മേഖലയില്‍ വരുമാനം കുറയുന്നു
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V