തിരുവനന്തപുരം : മദ്യലഹരിയില്‍ വാഹനമോടിച്ച്
അപകടമുണ്ടാക്കിയ നടന്‍ ബൈജു സന്തോഷിനെ പൊലീസ്
അറസ്റ്റ് ചെയ്തു. മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്ത്
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. കാര്‍
കസ്റ്റഡിയിലെടുത്തു. ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം
വെള്ളയമ്പലത്തുവച്ചാണ് ബൈജു ഓടിച്ച കാര്‍, സ്കൂട്ടറിലും
വൈദ്യുത പോസ്റ്റിലുമിടിച്ചത്
നിയന്ത്രണം വിട്ട കാര്‍ സ്കൂട്ടറില്‍ ഇടിച്ചതിന് ശേഷം വീണ്ടും
വേഗത്തില്‍ മുന്നോട്ടു പോയി പോസ്റ്റിൽ ഇടിക്കുകയായിരുന്നു
അപകടത്തില്‍ ബൈജുവിന്റെ കാറിന്റെ ടയറിന് കേടുപാട് പറ്റി
കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരാണ് ബൈജുവിനെ മ്യൂസിയം
പൊലീസ് സ്റ്റേഷനിലെത്തിച്ചത്. മദ്യപിച്ചോ എന്ന്
പരിശോധിക്കാനായി ജനറല്‍ ആശുപത്തിയിലെത്തിച്ചെങ്കിലും
പരിശോധനയോട് ബൈജു സഹകരിച്ചില്ലെന്ന് പൊലീസ് പറയുന്നു
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക