പത്തനംതിട്ട; പത്തനംതിട്ട കവിയൂര്‍ ആഞ്ഞിലിത്താനത്ത് കടയ്ക്കുള്ളില്‍
വ്യാപാരിയുടെ ആത്മഹത്യാഭീഷണി. സ്‌റ്റേഷനറി കട നടത്തുന്ന ഉത്തമനാണ്
ആത്മഹത്യ ഭീഷണി മുഴക്കിയത്. ഉത്തമൻ കടയ്ക്കുള്ളില്‍ കയറി ദേഹത്ത്
പെട്രോളൊഴിച്ച് കടയടച്ച് ഇരിക്കുകയായിരുന്നു. കട ഒഴിയുന്നതുമായി
ബന്ധപ്പെട്ട തര്‍ക്കമാണ് കാരണം. ഉത്തമന്റെ സഹോദരന്റെ മകനാണ് കടയുടമ.
ഇന്ന് പുലര്‍ച്ചെ അഞ്ചര മണിയോടെയാണ് ഉത്തമന്‍ കടയ്ക്കുള്ളില്‍
കയറിയിരുന്നത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സും
സ്ഥലത്തെത്തി. നാല് മണിക്കൂറോളം നീണ്ട അനുനയത്തിന് ശേഷമാണ്
ഉത്തമന്‍ പുറത്തിറങ്ങിയത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക