കൽപ്പറ്റ: വയനാട്ടില്‍ എച്ച്.ഐ.വി പോസിറ്റിവായി 267 പേർ. കഴിഞ്ഞ ജനുവരി മുതല്‍ ഒക്ടോബര്‍ വരെ ജില്ലയില്‍ 2,698 ഗര്‍ഭിണികള്‍ അടക്കം 14,909 പേരെ എച്ച്.ഐ.വി ടെസ്റ്റിനു വിധേയമാക്കി. ഒമ്പതു പേരില്‍ എച്ച്.ഐ.വി സ്ഥിരീകരിച്ചു. ഇതില്‍ ഗര്‍ഭിണികള്‍ ഇല്ല. വയനാട്ടിലെ ആരോഗ്യവിഭാഗം അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. എച്ച്.ഐ.വി ബാധിതരായ മുഴുവനാളുകള്‍ക്കും കൗണ്‍സലിങ് നല്‍കി ആന്റി റിട്രോ വൈറല്‍ തെറപ്പി ലഭ്യമാക്കി. ആകെയുള്ള രോഗികളില്‍ 152 പേര്‍ക്ക് മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ആന്റി റിട്രോ വൈറല്‍ തെറപ്പി യൂനിറ്റ് വഴിയാണ് ചികിത്സ നല്‍കുന്നത്. ബാക്കിയുള്ളവര്‍ക്ക് സമീപ ജില്ലകളിലാണ് ചികിത്സ. എച്ച്.ഐ.വി പരിശോധനക്കും ബാധിതര്‍ക്ക് കൗണ്‍സലിങ് ഉള്‍പ്പെടെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രി, കല്‍പറ്റ ജനറല്‍ ആശുപത്രി, ബത്തേരി താലൂക്കാശുപത്രി എന്നിവിടങ്ങളില്‍ ഇന്റ്റഗ്രേറ്റഡ് കൗണ്‍സലിങ് ആന്‍ഡ് ടെസ്റ്റിങ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എച്ച്.ഐ.വി അണുബാധ സാധ്യത കൂടുതലുള്ള വിഭാഗങ്ങള്‍ക്കിടയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് സുരക്ഷ പ്രോജക്ടുകള്‍ ജില്ലയിലുണ്ട്. ഫ്ലെയിം, ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി എന്നീ സന്നദ്ധ സംഘടനകളാണ് സുരക്ഷ പ്രോജക്ടുകള്‍ ഏറ്റെടുത്ത് നടത്തുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക