
കോഴഞ്ചേരി: പിഐപി കനാലില്‍ കുളിക്കാനിറങ്ങി മുങ്ങിമരിച്ച കുട്ടികൾ സഹപാഠികൾ. കിടങ്ങന്നൂര്‍ ശ്രീവിജയാനന്ദഗുരുകുല വിദ്യാപീഠം ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് ബി ഡിവിഷനിലെ വിദ്യാർഥികളായ ഉള്ളന്നൂര്‍ കാരിത്തോട്ട മഞ്ജു വിലാസത്തില്‍ അനന്ദുനാഥ് (15), മെഴുവേലി സുരേന്ദു ഭവനില്‍ അഭിരാജ് (15)എന്നിവരാണ് മുങ്ങിമരിച്ചത്. കുട്ടികളോടുള്ള ആദരസൂചകമായി സ്കൂളിന് ഇന്നലെ അവധിയായിരുന്നു. പഠന, പാഠ്യേതര മേഖലകളിൽ കഴിവു തെളിയിച്ചിട്ടുള്ള കുട്ടികളായിരുന്നു ഇരുവരും. എസ്പിസി അംഗം കൂടിയായ അഭിരാജ് സ്കൂളിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ഒരേ ക്ലാസില്‍ ഒരേ ബഞ്ചിലിരുന്ന് പഠിക്കുന്ന കുട്ടികളുടെ ദാരുണാന്ത്യം വിദ്യാർഥികളെയും അധ്യാപകരെയും ദുഃഖത്തിലാഴ്ത്തി. കുട്ടികളെ കാണാതായ വിവരമറിഞ്ഞ് തെരച്ചില്‍ നടത്തുന്ന കനാലിനു സമീപം രാത്രി മുഴുവന്‍ സ്കൂളിലെ പ്രധാനാധ്യാപിക എസ്. മായാലക്ഷ്മിയും അധ്യാപകരും പിടിഎ അംഗങ്ങളും ഉണ്ടായിരുന്നു വേനല്‍ക്കാലമാകുമ്പോള്‍ കൃഷിക്കു വേണ്ടിയാണ് കനാലില്‍ വെള്ളം തുറന്നുവിടാറുള്ളത്. ശക്തമായ അടിയൊഴുക്കും ഇവിടെയുണ്ട്. ചെങ്ങന്നൂരിലും പത്തനംതിട്ടയിലുംനിന്നു വന്ന സ്കൂബ ടീം കനാലിലേക്കുള്ള വെള്ളമൊഴുക്ക് അടച്ചതിനുശേഷം മൂന്നു കിലോമീറ്ററോളം തെരച്ചില്‍ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. തുടര്‍ന്ന് ഞായറാഴ്ച രാവിലെ തെരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. കുട്ടികൾ കുളിക്കാനിറങ്ങിയ സ്ഥലത്തുനിന്നു 300 മീറ്റര്‍ അകലെയുള്ള ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക