Wednesday, 29 January 2025

മദ്യപിച്ച് ഹോട്ടലിൽ കയറി ബഹളം ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് തർക്കം; ഹോട്ടൽ ജീവനക്കാരൻ ഉൾപ്പടെ രണ്ട് പേർക്ക് പരിക്ക്.

SHARE


തലയോലപ്പറമ്പ്: ഹോട്ടലിൽ കയറി ഭക്ഷണം ഓർഡർ ചെയ്യുന്നതിനിടെ കഴിക്കാനെത്തിയ ഒരു സംഘം ബഹളം വച്ചതിനെ തുടർന്ന് ഉണ്ടായ തർക്കത്തിൽ  ഹോട്ടലിലെ ജീവനക്കാരനും ബസ്സിൽ എത്തിയ യാത്രക്കാരനും ഉൾപ്പടെ രണ്ട് പേർക്ക് പരിക്കേറ്റു.

 തിങ്കളാഴ്ച രാത്രി 8 മണിയോടെ വെട്ടിക്കാട്ട് മുക്ക് ഡി.ബി കോളേജിന് സമീപമാണ് സംഭവം. പരിക്കേറ്റ ബസ് യാത്രികനായ തലയോലപ്പറമ്പ് സ്വദേശി ശ്യാംകുമാറിനെ പൊതിയിലെ സ്വകാര്യ ആശുപത്രിയിലും ഹോട്ടൽ ജീവനക്കാരൻ ഇസ്മയിലിനെ വൈക്കം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

ശ്യാമിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഹോട്ടൽ ജീവനക്കാരൻ കോഴിക്കോട് സ്വദേശി ജോസഫ് മാർട്ടിൻ ഉൾപ്പടെ മൂന്ന് പേർക്കെതിരെയും ഇസ്മയിലിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഭക്ഷണം കഴിക്കാൻ എത്തിയ സംഘത്തിൽപ്പെട്ട കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെയും തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. 

കോട്ടയത്ത് നിന്നും പറശ്ശീനിക്കടവ് പോകുകയായിരുന്ന സ്വകാര്യ ബസ് യാത്രക്കാർക്ക് ഭക്ഷണം കഴിക്കുന്നതിനായിട്ടാണ് വെട്ടിക്കാട്ട് മുക്കിൽ നിർത്തിയത്. യുവാക്കൾ പറശ്ശീനിക്കടവ് പോകുന്നതിനായി പള്ളിക്കവലയിൽ നിന്നുമാണ് ബസ്സിൽ കയറിയത്.

KHRA സംസ്ഥാന യൂണിറ്റ് അംഗങ്ങൾ കട സന്ദർശിച്ചപ്പോൾ 


  സംസ്ഥാന ട്രഷറർ  മുഹമ്മദ് ഷെരിഫ്, സംസ്ഥാന കമ്മിറ്റി അംഗം ഷാഹുൽഹമീദ്, KH NEWS ASSO. എഡിറ്റർ ബിപിൻ തോമസ് ( പാലാ യൂണിറ്റ് സെക്രട്ടറി)വൈക്കം യൂണിറ്റ് പ്രസിഡന്റ്  രാം കുമാർ  എന്നിവർ തലയോലപ്പറമ്പ് ആര്യാസ്  ഹോട്ടൽ സന്ദർശിച്ചപ്പോൾ





ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user