നെയ്യാറ്റിന്‍കര : ഇന്നലെ രാവിലെ ഒന്‍പതോടെ അരുവിപ്പുറം മഠത്തിനു സമീപത്തു നിന്നും ഇരുന്പിലിലേയ്ക്ക് പോകുന്ന പാതയോരത്തെ വലിയവിളാകം കടവില്‍ ഒരു സ്ത്രീയുടെ മൃതദേഹം വെള്ളത്തില്‍ കമിഴ്ന്ന് കിടക്കുന്ന നിലയില്‍ നാട്ടുകാര്‍ ശ്രദ്ധിച്ചു. പിന്നീട് സ്ഥലത്തെത്തിയ പോലീസ് വിവരം അറിയിച്ചതനുസരിച്ച് ഫയര്‍ഫോഴ്സെത്തി മൃതദേഹം പുറത്തെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് സമീപത്തായി ഒരു പുരുഷന്റെ ചലനമറ്റ ശരീരം കൂടി കാണപ്പെട്ടത്. പുരുഷന്റെ വലതു കൈയും സ്ത്രീയുടെ ഇടതുകൈയും കറുത്ത ഷാള്‍ കൊണ്ട് കൂട്ടിക്കെട്ടിയിരുന്നു. തുടര്‍ന്ന് പുരുഷന്റെ പോക്കറ്റിലുണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് ഇവരുടെ വാഹനം തുറന്നപ്പോള്‍ മരണമടഞ്ഞവരെ സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ പോലീസിന് ലഭിച്ചു. പരുത്തിപ്പാറ റോഡില്‍ അറപ്പുര ഭദ്രകാളി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന സ്നേഹദേവിന്റെയും ഭാര്യ ശ്രീകലയുടെയും ഏകമകന് ശ്രീദേവ് ഒരു വര്‍ഷത്തിനു മുന്‍പ് മരണമടഞ്ഞു. ബന്ധുക്കളും സുഹൃത്തുക്കളും സ്ഥലത്തെത്തി മൃതദേഹങ്ങള്‍ തിരിച്ചരിഞ്ഞതോടെ പോലീസ് പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനയച്ചു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക