
നേമം: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടന്ന നേമം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ നിക്ഷേപം നഷ്ടപ്പെട്ടവർക്ക് ഇഡിയുടെ നോട്ടീസ്. കൊച്ചിയിലുള്ള ജോയിന്റ് ഡയറക്ടറേറ്റിൽ, കൈവശമുള്ള ബാങ്ക് പാസ് ബുക്ക്, നിക്ഷേപ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖകൾ, ബാങ്ക് സെക്രട്ടറി, പ്രസിഡന്റ് എന്നിവരുടെ പേരുകളിൽ കൊടുത്തിട്ടുള്ള പരാതികളുടെ പകർപ്പ്, തിരിച്ചറിയൽ രേഖകൾ, പാസ്പോർട്ട് ഫോട്ടോ സഹിതം നേരിട്ട് ഹാജരാകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. നേമം പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ ഉൾപ്പെടെയുള്ള രേഖകൾ ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് ഇഡി അന്വേഷണം . ബാങ്കിലെ മുൻ സെക്രട്ടറിമാരെയും ഡയറക്ടർ ബോർഡ് അംഗങ്ങളെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്. ബാങ്ക് മുൻ സെക്രട്ടറി ബാലചന്ദ്രൻ നായരെ നെയ്യാറ്റിൻകര സബ് ജയിലിലേക്കു റിമാൻഡ് ചെയ്തിരിക്കുകയാണ്. ബാങ്കിൽ നടന്ന നിക്ഷേപ തട്ടിപ്പിന്റെ വിശദാംശങ്ങൾ ഉൾപ്പെ ടുത്തിക്കൊണ്ടുള്ള പരാതി തയാറാക്കി ഇഡി അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടു നേമത്തെ റസിഡൻസ് അസോസിയേഷൻ കൂട്ടായ്മയായ ഫ്രാൻസ് ഇഡി യുടെ കൊച്ചിയിലെ ജോയിന്റ് ഡയറക്ടർക്കും, കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രിക്കും, കേന്ദ്ര അന്വേഷണ വിഭാഗത്തിനും പരാതി നൽകിയിരുന്നു. ബാങ്ക് നിക്ഷേപത്തിൽനിന്നും 68 കോടി രൂപ നഷ്ടപെട്ടിട്ടുണ്ടെന്നും, റെയിൽവേ, ദേശീയപാത വികസനത്തിൽ നാട്ടുകാർക്ക് സർക്കാരിൽനിന്നു ലഭിച്ച പ്രതിഫലത്തുക ഈ ബാങ്കിലാണ് നിക്ഷേപിച്ചിരുന്നതെന്നു പരാതിയിൽ പറഞ്ഞിട്ടുണ്ട്.കെവൈസി ചട്ടങ്ങൾ പാലിക്കാതെയാണു നിക്ഷേപങ്ങൾ സ്വീകരിച്ചതെന്നും, ബാങ്ക് മന്ദിര നിർമാണത്തിനു ചട്ടവിരുദ്ധമായി ലക്ഷങ്ങൾ ചെലവിട്ടുവെന്നും വ്യാജനിക്ഷേപ സർട്ടിഫിക്കറ്റ് നൽകി കെഎസ്എഫ്ഇ യെ എട്ടുകോടി രൂപ കബളിപ്പിച്ചെന്നും ഡയറക്ടർ ബോർഡ് അംഗങ്ങൾ ബാങ്കിൽ സൂക്ഷിച്ചിട്ടുള്ള സ്വർണ ഉരുപ്പടികൾ പുറത്തുള്ള സ്വകാര്യ ബാങ്കുകളിൽ പണയപെടുത്തി തുക കൈപ്പറ്റിയിട്ടുണ്ടെന്നും പരാതിയിൽ ആ രോപിക്കുന്നുണ്ട്. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഒന്നാം പ്രതിയായി അറസ്റ്റുചെയ്ത മുന് സെക്രട്ടറിയെ ഇന്നലെ ബാങ്കിലെത്തിച്ച് തെളിവെടുപ്പു നടത്തി.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക