പൂജപ്പുര: ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി രണ്ടുപേരെ പൂജപ്പുര പോലീസ് അറസ്റ്റു ചെയ്തു. വിളവൂര്‍ക്കല്‍ പെരുകാവ് ശങ്കരന് നായര്‍ റോഡില്‍ പുറത്തില്‍ കാട്ടില്‍ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന ജയകുമാരന്‍ നായര്‍ (69), പെരുകാവ് മങ്കാട്ടുകടവ് തൈവിള ഗോകുലം വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന എന്‍.ടി അനില്‍ (50) എന്നിവരാണ് അറസ്റ്റിലായത്. പാങ്ങോട് മിലിറ്ററി ക്യാമ്പില്‍ നിന്നും എക്സ് സര്‍വീസുകാര്‍ക്ക് ലഭിക്കുന്ന മദ്യം മറിച്ചുവില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ടാണ് ഇവരെ തിരുമല പള്ളിമുക്ക് ഭാഗത്തുവച്ച് പിടികൂടിയത്. കന്റോണ്‍മെന്റ് എസിക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൂജപ്പുര സിഐ പി. ഷാജിമോന്‍, എസ്ഐ സുധീഷ്, എസ്സിപിഒ സിനി, സിപിഒ അഭിലാഷ്, ഹോംഗാര്‍ഡ് പ്രകാശ് എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക