യുഎസ് പോഡ്‌കാസ്റ്റർ ലെക്സ് ഫ്രിഡ്‌മാനുമൊത്തുള്ള മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പോഡ്‌കാസ്റ്റിൽ 2002 ലെ കലാപത്തെക്കുറിച്ചും തന്റെ ആർഎസ്‌എസ് പ്രവർത്തനത്തെക്കുറിച്ചും മനസ്സ് തുറന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയായതിനുശേഷം ആദ്യമായാണ് അദ്ദേഹം 2002ലെ കലാപത്തെക്കുറിച്ച് സംസാരിക്കുന്നത്. സംഭവസമയത്ത് നടന്ന സംഭവങ്ങളുടെ വിശദമായ കാലഗണനയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അന്നത്തെ ബിജെപി സർക്കാരിനെതിരെ വൻതോതിലുള്ള അപവാദ പ്രചാരണം എങ്ങനെ നടന്നിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം താൻ ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും ആകർഷകമായ മനുഷ്യരിൽ ഒരാൾ എന്നാണ് വിശേഷിപ്പിച്ചത് പ്രധാനമന്ത്രിയെ ലെക്സ് ഫ്രിഡ്‌മാൻ വിശേഷിപ്പിച്ചത്. തന്റെ ബാല്യകാലം, ഹിമാലയത്തിലെ വർഷങ്ങൾ, പൊതുജീവിതത്തിലെ യാത്ര എന്നിവയുൾപ്പെടെ നിരവധി കാര്യങ്ങളെക്കുറിച്ചാണ് മോദി സംസാരിച്ചത്. പ്രധാനമന്ത്രി മോദിയുമായി അഭിമുഖം നടത്തുന്നതിനായി പോഡ്‌കാസ്റ്റർ കഴിഞ്ഞ മാസമാണ് ഇന്ത്യയിലെത്തിയത്. സന്ദർശനത്തിന് മുമ്പ്, ഇന്ത്യയുടെ ചരിത്രം ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ പ്രധാനമന്ത്രി മോദിയുമായി മണിക്കൂറുകളോളം സംവദിക്കാനുള്ള തന്റെ സന്തോഷവും ആഗ്രഹവും ഫ്രിഡ്മാൻ പ്രകടിപ്പിച്ചിരുന്നു.
ജനങ്ങളെ സേവിക്കുന്നത് ജനങ്ങളെ സേവിക്കുന്നതിന് തുല്ല്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാഷ്ട്രമാണ് എല്ലാം. നരേന്ദ്രമോദിയെന്ന വ്യക്തിയെ രൂപപ്പെടുത്തിയത് ആര്‍എസ്എസ് ആണ്. ആർഎസ്എസിലൂടെയാണ് താൻ ഒരു ലക്ഷ്യബോധമുള്ള ജീവിതം കണ്ടെത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ സന്നദ്ധ സംഘടനകളിൽ ഒന്നാണ് ആർഎസ്എസ്.
സേവനാധിഷ്ഠിതമായ അതിന്റെ തത്ത്വചിന്തയും രാമകൃഷ്ണ മിഷന്റെയും സ്വാമി വിവേകാനന്ദന്റെയും ആശയങ്ങളും തന്നെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ ഓരോ പ്രവൃത്തിയും രാഷ്ട്രത്തിന് ഗുണകരമായിരിക്കണമെന്ന് ശാഖയിൽ നിന്ന് പഠിച്ചു. വിദ്യാഭ്യാസം കൊണ്ടും ശാരീരികക്ഷമത കൊണ്ടും രാജ്യത്തിന് എങ്ങനെ സംഭാവന ചെയ്യാമെന്ന് സംഘം പഠിപ്പിക്കുന്നു. ഇത്രയും പവിത്രമായ ഒരു സംഘടനയിൽ നിന്ന് ജീവിത മൂല്യങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞതിൽ താൻ ഭാഗ്യവാനാണെന്നു തോന്നുന്നു. കൂടാതെ രാജ്യത്തെ മറ്റെല്ലാറ്റിനുമുപരിയായി പ്രതിഷ്ഠിക്കുന്നതിനുള്ള തന്റെ ദേശസ്‌നേഹപരമായ അടിത്തറയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V