Monday, 17 March 2025

വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കൈക്കൂലിയുമായി കുളത്തിൽച്ചാടി

SHARE



വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസറെ കൈക്കൂലി കേസിൽ വിജിലൻസ് പിടികൂടി. കോയമ്പത്തൂർ മാത്വരായപുരം സ്വദേശി വെട്രിവേൽ (32) നെയാണ് പിടികൂടിയത്. ഭർത്താവ് മരിച്ചുപോയ അർബുദരോഗിയായ സ്ത്രീയുടെ കൈവശാവകാശ സർട്ടിഫിക്കറ്റിനാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. 5000 രൂപയാണ് ആവശ്യപ്പെട്ടത്‌. മാസങ്ങളായി സർട്ടിഫിക്കറ്റിനായി വില്ലേജ് ഓഫിസിൽ കയറിയിറങ്ങുന്ന സ്ത്രീ 1,000 രൂപ നൽകി. ബാക്കി 4,000 രൂപ നൽകിയാൽ മാത്രമേ സർട്ടിഫിക്കറ്റ് നൽകൂ എന്ന് ഉദ്യോഗസ്ഥൻ ശഠിച്ചു. തുടർന്ന് സ്ത്രീയുടെ മരുമകൻ കൃഷ്ണസ്വാമി വിജിലൻസിൽ പരാതി നൽകുകയായിരുന്നു.

വിജിലൻസിന്റെ നിർദ്ദേശപ്രകാരം 3,500 രൂപ സർട്ടിഫിക്കറ്റിനായി കൃഷ്ണസ്വാമി വെട്രിവേലിന് കൈമാറി. വെള്ളിയാഴ്ച രാത്രി രഹസ്യമായി നടത്തിയ ഈ കൈമാറ്റത്തിന് പിന്നാലെ വിജിലൻസ് സംഘം സ്ഥലത്തെത്തി. ഉദ്യോഗസ്ഥരെ കണ്ട വെട്രിവേൽ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചു. വിജിലൻസ് സംഘം പിന്തുടർന്നതോടെ ബൈക്ക് ഉപേക്ഷിച്ച് പേരൂർ പെരിയകുളത്തിൽ ചാടി. ഉടൻ കുളത്തിലേക്ക് ചാടിയ വിജിലൻസ് സംഘം വെട്രിവേലിനെ പിടികൂടി. എന്നാൽ പേരൂർകുളത്തിൽ യന്ത്രസഹായത്തോടെ നടത്തിയ പരിശോധനയിൽ പണം കണ്ടെത്താനായില്ല. വെട്രിവേലിനെ അറസ്റ്റ് ചെയ്തതായി വിജിലൻസ് അറിയിച്ചു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user