മലപ്പുറം: കാര്‍ വര്‍ക്ക് ഷോപ്പിലുണ്ടായ തീപിടിത്തത്തിൽ നിരവധി വാഹനങ്ങൾ കത്തി നശിച്ചു. മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം ഒരിടംപാലത്തിന് സമീപത്തെ കാര്‍ വര്‍ക്ക് ഷോപ്പിലാണ് വെള്ളിയാഴ്ച രാത്രി 11 ന് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വര്‍ക്ക് ഷോപ്പിലെ ഏതോ വസ്തു പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിനു കാരണമെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. സമീപ പ്രദേശത്തേക്ക് തീപടരാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായി ഫയർഫോഴ്സ് വ്യക്തമാക്കി.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക