
കാസര്‍ഗോഡ്: കേരളത്തിലേക്ക് വന്‍തോതില്‍ എംഡിഎംഎ വില്പനയ്ക്കെത്തിക്കുന്ന പ്രധാനികള്‍ അറസ്റ്റില്‍. കോഴിക്കോട് ചാലപ്പുറം പെരുംകുഴിപാടത്തെ പി.എസ്. രഞ്ജിത് (30), കര്‍ണാടക മടിക്കേരി കുഞ്ചിലയിലെ എം.എ. സഫാദ് (26) എന്നിവരെയാണ് ബദിയഡുക്ക പോലീസ് അറസ്റ്റ് ചെയ്തത്. ബംഗളുരുവില്‍ നിന്ന് കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. ജനുവരി നാലിന് രജിസ്റ്റര്‍ ചെയ്ത പെര്‍ള ചെക്ക്പോസ്റ്റ് സമീപം 83.890 ഗ്രാം എംഡിഎംഎ പിടിച്ച കേസിന്റെ തുടരന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലെ വന്‍ലഹരി ഉത്പാദനകേന്ദ്രത്തില് നിന്ന് ഇടനിലക്കാര്‍ വഴിയാണ് ഇവര്‍ ലഹരിമരുന്നുകള്‍ വാങ്ങുന്നത്. അറസ്റ്റിലായ രഞ്ജിത് കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ ചെറുകിട കച്ചവടക്കാര്‍ക്ക് ലഹരിമരുന്ന് എത്തിച്ച് കൊടുക്കുന്നവരില്‍ പ്രധാനിയാണ്. ബംഗളുരുവിലെ ഏജന്റുമാരെ ബന്ധപ്പെടുന്നതും ആവശ്യമുളള ലഹരിമരുന്നിന്റെ അളവും നിരക്കും ഉറപ്പിച്ചശേഷം തുക ഓണ്‍ലൈന്‍ ആയി അയച്ചുകൊടുക്കുകയും ഇവരുടെ മൊബൈലിലേക്ക് ലഹരിമരുന്നു വച്ചിരിക്കുന്ന ഗൂഗിള്‍ ലൊക്കേഷന്‍ ലഭിക്കുകയും ചെയ്യും. ഇവ ശേഖരിച്ചാണ് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നത്. കൂടാതെ സംഘത്തില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെപ്പറ്റിയും ശക്തമായ അന്വേഷണം നടന്നുവരികയാണ്. അന്വേഷണ സംഘത്തില്‍ ഇന്‍സ്പെക്ടര്‍ സുധീര്‍, എസ്ഐ ഉമേഷ്, എസ്സിപിഒ പ്രസാദ്, ശശികുമാര്‍ സിവില്‍ പോലീസ് ഓഫീസര്‍ മുഹമ്മദ് ആരിഫ്, അഭിലാഷ്, വിപിന്‍ എന്നിവരും ഉണ്ടായിരുന്നു.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക