കളമശേരി: കളമശേരി പോളിടെക്നിക്കിലെ കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട് നാല് വിദ്യാർത്ഥികളെ കോളജ് ഔദ്യോഗികമായി പുറത്താക്കി. ആകാശ്, ആദിത്യൻ, അഭിരാജ്, അനുരാജ് എന്നീ വിദ്യാർഥികളെയാണ് ടിസി നൽകി പുറത്താക്കിയത്. ഇവരിൽ രണ്ടു പേർ ജയിലിലും രണ്ടു പേർ പുറത്തുമാണുള്ളത്. കഴിഞ്ഞ മാർച്ചിൽ പരീക്ഷയെഴുതിയവരാണ് നാലുപേരും. ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ടിസി നല്കാൻ തീരുമാനിച്ചതെന്ന് പ്രിൻസിപ്പൽ പറഞ്ഞു. പരീക്ഷാ ഫീസടച്ച മുറയ്ക്കാണ് പരീക്ഷ എഴുതിക്കേണ്ടി വരുന്നത്. കോടതി അനുമതിയോടെയാണ് വിദ്യാർഥികൾ പരീക്ഷ എഴുതിയതെന്നും അദ്ദേഹം വ്യക്തമാക്കി. പുറത്താക്കിയ വിദ്യാർഥികൾക്ക് സ്വഭാവ സർട്ടിഫിക്കറ്റ് അനുവദിക്കില്ല. അതിനാൽ തുടർ പഠനത്തിനോ ജോലി സാധ്യതയ്ക്കോ തടസം നേരിടാം. വിദ്യാർഥികളുടെ പരീക്ഷഫലം തടഞ്ഞുവയ്ക്കുന്ന കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്നും കോളജ് അധികൃതർ പറഞ്ഞു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക