തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ പതിനാറുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ അടുത്ത ബന്ധു കൂടിയായ യുവാവിന് 47 വർഷം കഠിന തടവ്. തിരുവനന്തപുരം സ്വദേശിയായ പ്രതി രാജീവിനെയാണ് (41) അതിവേഗ കോടതി ജഡ്ജി ആർ രേഖ ശിക്ഷിച്ചത്. 47 വർഷത്തെ തടവിന് പുറമെ പ്രതി 25,000 രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ 8 മാസം കൂടുതൽ തടവ് അനുഭവിക്കുകയും വേണം.
2020 സെപ്റ്റംബർ 25നായിരുന്നു കേസിന് ആസ്പദമായ സംഭവം. രാവിലെ 11.45ഓടെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് കുട്ടിയുടെ ചേച്ചി വീട്ടിൽ എത്തിയിരുന്നു. ഈ സമയം അനിയത്തിയെ അടുത്ത ബന്ധു കൂടിയായ യുവാവ് പീഡിപ്പിക്കുന്നതു കണ്ട് ഞെട്ടിയ യുവതി, വീട്ടിലുണ്ടായിരുന്ന ഒരു വടി എടുത്തു അടിച്ച് ഓടിച്ചു. പീഡനത്തിൽ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തിൽ ഭയന്ന് എന്ത് ചെയ്യണമെന്നറിയാതെ രണ്ട് കുട്ടികളും നിലവിളിച്ചത് കേട്ട നാട്ടുകാർ ഓടിയെത്തിയാണ് പൊലീസിൽ അറിയിച്ചത് .

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക