Friday, 2 May 2025

മണ്ണാർ മലയിൽ വീണ്ടും പുലി ഇറങ്ങി

SHARE



മലപ്പുറം: പെരിന്തൽമണ്ണക്കടുത്ത് മണ്ണാർ മലയിൽ വീണ്ടും പുലി ഇറങ്ങി. റോഡ് ക്രോസ് ചെയ്ത് പുലി വരുന്നത് നാട്ടുകാർ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞു. ഒരു മാസം മുമ്പും പുലിയുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞിരുന്നു. അന്ന് വനം വകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടിക്കാനായില്ല. കുറച്ചു ദിവസം കഴിഞ്ഞതോടെ കൂട് കൊണ്ടുപോവുകയും ചെയ്‌തു.

പുലിയെ പിടികൂടി ജനങ്ങളുടെ ഭീതി അകറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് പഞ്ചായത്ത് അംഗം ഹൈദർ തോരപ്പ ആവശ്യപ്പെട്ടു. പലതവണ കണ്ടെങ്കിലും അത് പുലിയല്ലെന്ന് വനം വകുപ്പ് പറഞ്ഞപ്പോഴാണ് നാട്ടുകാർ സ്വന്തം ചെലവിൽ ക്യാമറ സ്ഥാപിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് പുലി എത്തിയത്. പുലിയെ വീണ്ടും കണ്ടതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user