Saturday, 10 May 2025

ഇനി ഭീകരാക്രമണമുണ്ടായാൽ അത് യുദ്ധമായി കണക്കാക്കും; നിലപാട് കണിശമാക്കി ഇന്ത്യ

SHARE



ദില്ലി: ഭാവിയിലെ ഏത് ആക്രമണത്തെയും ഇനി യുദ്ധമായി കണക്കാകുമെന്ന് ഇന്ത്യ. പാക് പ്രകോപനം തുടരുന്നതിനിടെയാണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പിന്നാലെ വൈകിട്ടോടെ വെടിനിർത്തൽ പ്രഖ്യാപനവും വന്നു. ഇന്ന് തന്ത്രപ്രധാന വ്യോമത്തവളങ്ങൾ ആക്രമിച്ച് ഇന്ത്യ പാകിസ്ഥാന് തിരിച്ചടി നൽകി. റാവൽപിണ്ടിയും സിയാൽകോട്ടുമടക്കം കേന്ദ്രങ്ങളിൽ യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് കൃത്യമായ ആക്രമണം നടത്തിയെന്ന് സൈന്യം സ്ഥിരീകരിച്ചിരുന്നു. നിയന്ത്രണരേഖയ്ക്ക് അപ്പുറമുള്ള പാക് ഭീകരരുടെ ലോഞ്ച് പാഡുകളും സൈനിക പോസ്റ്റുകളും തകർത്തിരുന്നു. പിന്നാലെയാണ് വെടിനിർത്തലിലേക്ക് എത്തിയത്. ഉച്ചയോടെ പാക് സൈന്യത്തിലെ ഡിജിഎംഒ ബന്ധപ്പെട്ട് വെടിനിർത്തലിന് താത്പര്യം അറിയിച്ചെന്നാണ് കേന്ദ്ര വിദേശകാര്യ സെക്രട്ടറി അറിയിച്ചത്. സൈനിക തലത്തിൽ ചർച്ച തുടരും.  


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user