Friday, 9 May 2025

വളർത്തുനായയുടെ നഖം കൊണ്ട് മുറിവേറ്റു; പേവിഷബാധയെ തുടർന്ന് വിദ്യാർത്ഥി മരിച്ചു ;

SHARE



ആലപ്പുഴ: ആലപ്പുഴ കരുമാടിയിൽ പേവിഷബാധയെ തുടർന്ന് വിദ്യാർഥി മരിച്ചു. പടഹാരം ഗീതാ ഭവനത്തിൽ സരിത് കുമാറിൻ്റെ മകൻ സൂരജ് (17) ആണ് മരിച്ചത്. തകഴി ദേവസ്വം ബോർഡ് എച്ച്എസ്എസ് പ്ലസ് ടു വിദ്യാർഥിയാണ് സൂരജ്.  ഒരാഴ്ച മുൻപ് ബന്ധുവീട്ടിൽ വച്ച് വളർത്തുനായയുടെ നഖം കൊണ്ട് മുറിവേറ്റിരുന്നു. പേവിഷ പ്രതിരോധ വാക്സീൻ എടുത്തിരുന്നില്ല. അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്. ഇന്ന് പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user