ബെംഗളൂരു ദേശീയപാതയിൽ വാഹനാപകടം. ഇന്ന് പുലർച്ചെ നാല് മണിക്ക് തിരുപ്പതി - ബെംഗളൂരു ദേശീയപാതയിലെ ഹോസ്കൊട്ടയിലാണ് അപകടം സംഭവിച്ചത്. നാല് പേർക്ക് അപകടത്തിൽ ജീവൻ നഷ്ടമായി.ആന്ധ്രാ പ്രദേശ് ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കേശവ് റെഡ്ഡി, തുളസി, പ്രണതി, ഒരു വയസുള്ള പെൺകുഞ്ഞ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ 16 പേർക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമായി തുടരുന്നു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക