Wednesday, 18 June 2025

കാറിൽ നിന്ന് തെറിച്ചുവീണ 5 വയസ്സുകാരൻ; ദുബൈ പൊലീസ് സുരക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നൽകി..

SHARE



ദുബൈയിൽ ഓടുന്ന കാറിൽ നിന്നുവീണ് അഞ്ച് വയസ്സുകാരന് പരിക്ക്. കുട്ടിക്ക് നിസാര പരിക്കുകളാണ് ഉണ്ടായിരുന്നത്. സംഭവസ്ഥലത്തെത്തിയ അടിയന്തിര മെഡിക്കൽ സംഘം കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ദുബൈ പോലീസ് പറയുന്നതനുസരിച്ച് മാതാവിനോടൊപ്പം കാറിന്റെ പിറകിലെ സീറ്റിലായിരുന്നു കുട്ടി ഇരുന്നത്. കളിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടെന്ന് കാറിന്റെ വാതിൽ തുറക്കുകയും റോഡിലേക്ക് വീഴുകയുമായിരുന്നു. കാർ ഓടിച്ചിരുന്നത് അമിത വേ​ഗത്തിലായിരുന്നില്ല. അതുകൊണ്ടാണ് കുട്ടി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വാഹനമോടിക്കുമ്പോൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ നിയമങ്ങളും കർശനമായി പാലിക്കണമെന്ന് ദുബൈ പോലീസ് ഓർമിപ്പിച്ചു.
 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

   ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user