Sunday, 1 June 2025

പ്രേംരാജ് ചുണ്ടലാത്ത് സി.പി.ഐ. കുന്നംകുളം മണ്ഡലം സെക്രട്ടറി

SHARE


കുന്നംകുളം: സി.പി.ഐ. കുന്നംകുളം നിയോജകമണ്ഡലം സമ്മേളനം സമാപിച്ചു. പെരുമ്പി ലാവിൽ ചേർന്ന പൊതുയോഗം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. ആദ്യകാല പ്രവർത്തകരെ ആദരിച്ചു. മണ്ഡലം സെക്രട്ടറി കെ. ടി. ഷാജൻ അധ്യക്ഷനായിരുന്നു.

വട്ടമാവിൽ നടന്ന പ്രതിനിധി സമ്മേളനം സി.പി.ഐ. ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, മുൻ മന്ത്രി വി.എ സ്. സുനിൽകുമാർ അഡ്വ. രമേഷ് കുമാർ, കെ. പി. സന്ദീപ്, എം. ആർ. സോമനാരായണൻ, ഷീനാ പറയങ്ങാട്ടിൽ എന്നിവർ പ്രസംഗിച്ചു 


പുതിയ സെക്രട്ടറിയായി പ്രേംരാജ് ചൂണ്ടലാത്തിനേയും 15 അംഗ മണ്ഡലം കമ്മിറ്റിയെയും ഒമ്പതംഗ ജില്ലാ സമ്മേളന പ്രതിനി ധികളേയും തെരഞ്ഞെടുത്തു.
പ്രേംരാജ് ചൂണ്ടലാത്ത്‌ കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗവും പേരുമ്പിലാവ് യൂണിറ്റ് രക്ഷാധികാരിയുമാണ് 






ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user