എല്‍പിജി സിലിണ്ടര്‍ വില കുറച്ച് എണ്ണ കമ്പനികള്‍, വാണിജ്യാവശ്യത്തിനുള്ള . 19 കിലോ ഭാരമുള്ള സിലിണ്ടറിന് 24 രൂപയാണ് കുറച്ചത്.
പുതുക്കിയ വില ജൂണ്‍ ഒന്നു മുതല്‍ നിലവില്‍ വരും. ഇതോടെ കൊച്ചിയിൽ എല്‍പിജി വില 1,729.50 രൂപയായി. കോഴിക്കോട്ട് 1,761.50 രൂപയും തിരുവനന്തപുരത്ത് 1,750.5 രൂപയുമാണ് എല്‍പിജി വില. രാജ്യാന്തര ക്രൂഡ് ഓയിൽ വിലയ്ക്ക് അനുസൃതമായാണ് ഓരോ മാസവും പൊതുമേഖലാ എണ്ണക്കമ്പനികൾ എൽപിജി വില പരിഷ്കരിക്കുന്നത്.
കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ അംഗങ്ങൾക്കായി നടത്തുന്ന ഏറ്റവും വലിയ പദ്ധതിയാണ് KHRA സുരക്ഷാ പദ്ധതി. പദ്ധതിയിൽ അംഗമായിരിക്കെ മരണമടഞ്ഞ മലപ്പുറം ജില്ലയിലെ മഞ്ചേരി യൂണിറ്റിലെ 2 കുടുംബാംഗങ്ങൾക്കാണ്
രാജ്യാന്തര എണ്ണ വിലയിലുണ്ടായ കുറവാണ് രാജ്യത്ത് എല്‍പിജി സിലണ്ടര്‍ വില കുറയാന്‍ കാരണം. വാണിജ്യ സിലിണ്ടറിന് മേയിൽ 15 രൂപയും ഏപ്രിലിൽ 43 രൂപയും കുറച്ചിരുന്നു. ഫെബ്രുവരിയില്‍ ഏഴു രൂപയാണ് കുറഞ്ഞത്. അതേസമയം ഒരു വര്‍ഷത്തിലേറെയായി ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടര്‍ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച താരിഫ് കാരണം ആഗോള അസംസ്കൃത എണ്ണ വില ഉയർന്നതിനെത്തുടർന്ന് മാർച്ചിൽ 50 രൂപ വർധിപ്പിക്കുകയും ചെയ്തിരുന്നു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക