Saturday, 28 June 2025

താജ്മഹലിൽ ചോർച്ച കണ്ടെത്തി; താഴികക്കുടത്തിൽ വിള്ളൽ സ്ഥിരീകരിച്ച് ആര്‍ക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ..

SHARE




 ലോകാത്ഭുതമായ താജ്മഹലിൽ ചോർച്ച കണ്ടെത്തി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ തെര്‍മല്‍ സ്‌കാനിങിലാണ് താജ്മഹലിൽ ചോർച്ച കണ്ടത്. 73 മീറ്റര്‍ ഉയരെ താഴികക്കുടത്തിലാണ് വിള്ളൽ കണ്ടെത്തിയത്. കല്ലുകൾക്കിടയിലെ കുമ്മായക്കൂട്ട് നഷ്ടപ്പെട്ടതാകാം ചോർച്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ. ഇതിനെ തുടർന്ന് ചോർച്ച പരിഹരിക്കാനുള്ള നടപടികൾ തുടങ്ങിയിരിക്കുകയാണ് അധികൃതർ. അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ ആറുമാസം വേണ്ടി വരുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചു.



ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 




യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user