ഈരാറ്റുപേട്ട ടൗൺ ബസ് സ്റ്റാൻഡിലെ കെട്ടിടം അപകടാവസ്ഥയിലായതിനെ തുടർന്ന് പൊളിച്ചെങ്കിലും താൽക്കാലിക കാത്തിരിപ്പു കേന്ദ്രം സ്ഥാപിച്ചിട്ടില്ല. നഗരസഭാ വാഗ്ദാനം പാലിക്കപ്പെടാതെ യാത്രക്കാർ കടത്തിണ്ണകളിലും തുറസ്സായ ഇടങ്ങളിലും നിൽക്കേണ്ട അവസ്ഥയിലാണു. ടൗണിൽ നിലവിൽ വെറും രണ്ട് കാത്തിരിപ്പു കേന്ദ്രങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ബസുകൾ അനിയന്ത്രിതമായി പാർക്ക് ചെയ്യുന്നത് കൂടി പ്രശ്‌നമാക്കുന്നു. നഗരസഭ താൽക്കാലിക കാത്തിരിപ്പു കേന്ദ്രത്തിനായി കരാർ നൽകിയിട്ടുണ്ടെന്നും ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നുമാണ് ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദറിന്റെ വിശദീകരണം.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക