യുവാവിനെ മാരകായുധം കൊണ്ട് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. കുപ്പാടി കൊടുപ്പാറ വീട്ടില്‍ കെ. മുഹമ്മദ് നാസിം(28), കോളിയാടി വട്ടപറമ്പില്‍ വീട്ടില്‍ ബി.പി നിഷാദ്(20) എന്നിവരെയാണ് ബത്തേരി ഇന്‍സ്പെക്ടര്‍ സ്റ്റേഷൻ ഹൗസ് ഓഫീസർ രാഘവന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നാസിം ബത്തേരി സ്റ്റേഷനില്‍ 2020-ല്‍ പോക്‌സോ കേസിലും 2024 ല്‍ കവര്‍ച്ച കേസിലും പ്രതിയാണ്. സംഭവത്തില്‍ ബത്തേരി പള്ളിക്കണ്ടി ചെരിവ്പുരയിടത്തില്‍ വീട്ടില്‍ അമാന്‍ റോഷനെ(25) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളും വിവിധ കേസുകളില്‍ പ്രതിയാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക