കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ കുടുംബ സുരക്ഷാ പദ്ധതിയുടെ ധനസഹായ വിതരണവും ചികിത്സാ സഹായ ഫണ്ട് വിതരണവും
കണ്ണൂർ : കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ചരിത്രത്തിൽ ആദ്യമായി ഹോട്ടൽ ഉടമകൾക്കും തൊഴിലാളികൾക്കും സംഘടനയുടെ കുടുംബ സുരക്ഷാ പദ്ധതിയുടെ ഭാഗമായി മൂന്നു ഉടമകൾക്കും ഒരു തൊഴിലാളിക്കും 10 ലക്ഷം രൂപ വീതം ധനസഹായം നൽകി.
വിതരണ ഉദ്ഘാടനം 2025 ജൂൺ 20ന് വെള്ളിയാഴ്ച തലശ്ശേരി നവരത്ന ഓഡിറ്റോറിയത്തിൽ വെച്ച് ബഹുമാനപ്പെട്ട സംസ്ഥാന നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ നിർവ്വഹിച്ചു. കെ.എച്ച്.ആർ.എ. സംസ്ഥാന പ്രസിഡണ്ട് ശ്രീ. ജി. ജയപാൽ കുടുംബ സരുക്ഷാ പദ്ധതിയുടെ വിശദീകരണം അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. കെ.പി. ബാലകൃഷ്ണ പൊതു വാൾ ചികിത്സാ സഹായ വിതരണം ചെയ്തു.
ഇതുവരെ 2 കോടി 70 ലക്ഷം രൂപ അംഗങ്ങൾക്ക് നൽകിയ ഈ പദ്ധതിയിൽ പുതുതായി ഇനിയും അംഗങ്ങൾക്ക് ചേരാൻ അവസരം ഉണ്ടെന്നും ഈ പദ്ധതി വിജയിപ്പിക്കാൻ ഓരോ അംഗവും പ്രതിജ്ഞാബദ്ധം ആണെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥന്മാരുടെ അശാസ്ത്രീയമായ റെയ്ഡുകളും, മറ്റു പരിശോധനകളും നടക്കുന്നതും, മാധ്യമങ്ങളിലൂടെ വ്യവസായത്തെ അവഹേളിക്കുന്ന തരത്തിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും KHRA സംസ്ഥാന പ്രസിഡന്റ് ജി.ജയപാൽ സ്പീക്കറിന്റെ ശ്രദ്ധയിൽപ്പെടുത്തി
ചടങ്ങിൽ കണ്ണൂർ ജില്ലാ ഫുഡ് സേഫ്റ്റി അസി. കമ്മീഷണറായി ഏറെക്കാലം വിശിഷ്ട സേവന മനുഷ്ടിച്ചും, ഭക്ഷ്യസുരക്ഷാ മേഖലയിൽ സജീവമായി ഇടപെട്ടും, കെ.എച്ച്.ആർ.എ. അംഗങ്ങൾക്ക് വേണ്ടുന്ന മാർഗ്ഗനിർദ്ദേശങ്ങൾ അപ്പപ്പോൾ നൽകുന്ന ശ്രീ. കെ.പി. മുസ്തഫ അവർകൾക്ക് യാത്രയ യപ്പു നൽകി.
നമ്മെ വിട്ടുപിരുഞ്ഞുപോയ എം.വി. കുരീം (എം.വി. ഹോട്ടൽ ഉടമ തലശ്ശേരി), മാമൂട്ടിൽ ജോസഫ് ജോൺ (റോമിയോ ഹോട്ട് & കൂൾ ഇരിട്ടി), ടി. ഹംസ (മൈത്രി ഹോട്ടൽ പയ്യന്നൂർ), വിവേക് (ഡിലൈറ്റ് ഹോട്ടൽ, തളിപ്പറമ്പ്) എന്നിവരുടെ ആശ്രിതർക്കാണ് ധനസഹായ വിതരണം നൽകിയത്.
നമുക്കറിയാം നമ്മുടെ കൂടെ ഏറെക്കാലം ജോലി ചെയ്ത തൊഴിലാളികളെയും ഞങ്ങളുടെ ജീവിത സായാഹ്നത്തിൽ ഹോട്ടൽ വ്യവസായം കൊണ്ട് ഉപജീവന മാർഗം സ്വീകരിച്ച പല ഹോട്ടൽ ഉടമകളും സാമൂഹികപരമായ പല പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. മറ്റുള്ള മേഖല യിൽ തൊഴിലാളികൾക്കൊക്കെ കുടുംബ പെൻഷൻ ലഭിക്കുമ്പോൾ ഞങ്ങളുടെ മേഖലയിലുള്ളവർ ക്ക് സ്വയം പര്യാപ്തത വരുത്തുക എന്ന ലക്ഷ്യത്തോടെ കെ.എച്ച്.ആർ.എ. രൂപീകരിച്ച പദ്ധതിയാണ് കുടുംബ സുരക്ഷാ പദ്ധതി. മരണമടഞ്ഞുപോകുന്ന തൊഴിലാളികളുടെയും മുതലാളിമാരുടെയും കുടുംബത്തിന് കൈത്താങ്ങായി കുടുംബ സഹായനിധി രൂപീകരിക്കുകയും ആ നിധിയിൽ അംഗ മായവർക്ക് പത്തുലക്ഷം രൂപാവിതം ധനസഹായം നൽകിക്കൊണ്ട് സംഘടനയുടെ പ്രതിബദ്ധത ഇവിടെ നിറവേറ്റപ്പെടുകയാണ്
ജില്ലാ പ്രസിഡണ്ട് ശ്രീ കെ. അച്ചുതൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശ്രീ കെ.എൻ. ഭൂപേഷ് സ്വാഗതം പ്രസംഗം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ എൻ. സുഗുണൻ, സ്റ്റേറ്റ് സെക്രട്ടറി ശ്രീ. ഷനോജ് റഹ്മാൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. വേദിയിൽ ലക്ഷമണൻ തളിപ്പറമ്പ്, ബിജു ചുള്ളിക്കര കാസർഗോഡ്, മിനി T.
K. കോഴിക്കോട് നാസർ മടോൾ, ശ്രീ സുമേഷ്, ജയപ്രകാശ്, സിസിഎ. മപ്പൂർ, ഗ്രേസ് സൈദ്, രാമകൃഷ്ണൻ എഴുത്തൻ, ബാബുരാജ്, മനോജ്, ജയപ്രകാശ് എന്നിവർ ആശംസ പ്രസംഗം നടത്തി. എ. നാരായണൻ നന്ദി പറഞ്ഞു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക