തിരുവനന്തപുരം: വന്ദേ ഭാരതിലെ ഭക്ഷണത്തിന്റെ നിലവാരത്തെക്കുറിച്ചുള്ള പരാതികൾ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന റെയിൽവെയുടെ വാദം പൊളിയുന്നു. 9 മാസത്തിനിടെ 319 പരാതികൾ ലഭിച്ചതും നാല് മാസത്തിനിടെ 14.87 ലക്ഷം രൂപ പിഴ ചുമത്തിയതും സംബന്ധിച്ചുള്ള വിവരാകാശ രേഖകൾ റിപ്പോർട്ടറിന് ലഭിച്ചു. കേരളത്തിലോടുന്ന വന്ദേഭാരതിൽ നിന്ന് മാത്രമാണ് ഇത്രയും പരാതികളുണ്ടായിരിക്കുന്നത്. പിഴ അടച്ച ശേഷവും തെറ്റാവർത്തിച്ചാൽ കരാർ റദ്ദ് ചെയ്യണമെന്നും കമ്പനിയെ വിലക്കണമെന്നുമാണ് ചട്ടം. എന്നാൽ കരാറുകൾ റദ്ദാക്കാൻ റെയിൽവേ കൂട്ടാക്കിയിരുന്നില്ലെന്നും ആക്ഷേപമുണ്ട്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക