Monday, 14 July 2025

ജൂലൈ 15 മുതല്‍ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകളില്‍ വമ്പന്‍ മാറ്റങ്ങള്‍

SHARE

 

നിരവധി സുപ്രധാന മാറ്റങ്ങളാണ് എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകളില്‍ സംഭവിക്കാന്‍ പോകുന്നത്. ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടയ്ക്കിടെ മാറ്റങ്ങള്‍ സംഭവിക്കുന്നത് സ്വാഭാവികമാണ്. ഇപ്പോഴിതാ ജൂലൈ 15 മുതല്‍ വമ്പന്‍ മാറ്റങ്ങള്‍ക്കാണ് എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകള്‍ വിധേയമാകുന്നത്.  

കുറഞ്ഞ തുക ഇനി പറ്റില്ല

ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാണ് പലരും തങ്ങളുടെ ജീവിതം സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നത്. കുറഞ്ഞ തുക മാത്രം ബില്ല് അടയ്ക്കുന്നതിനുള്ള സൗകര്യം മിനിമം ഡ്യൂ രീതിയിലൂടെ ലഭിക്കാറുണ്ട്. ഇതുവഴി ക്രെഡിറ്റ് സ്‌കോര്‍ താഴേക്ക് പോകാതിരിക്കാന്‍ സാധിക്കുമെങ്കിലും പിഴയ്ക്കും മറ്റ് ഫീസുകള്‍ക്കും ഇത് കാരണമാകും.

എന്നാല്‍ ഇനി മുതല്‍ നിങ്ങള്‍ക്ക് ചെറിയ തുകയായി അടയ്ക്കാന്‍ സാധിക്കില്ല. ജിഎസ്ടി, മാസത്തവണ, മറ്റ് ചാര്‍ജുകള്‍, പരിധിയ്ക്കപ്പുറമുള്ള തുക എന്നിവയുള്‍പ്പെടെ നിശ്ചിത തുകയായിരിക്കും നിങ്ങള്‍ ഇനി അടയ്‌ക്കേണ്ടി വരുന്നത്. അടയ്ക്കാന്‍ ബാക്കിയാകുന്ന തുക വര്‍ധിക്കുന്നത് ഇതുവഴി ഒഴിവാക്കാനാകും.
 
കൂടാതെ പേയ്‌മെന്റ് സെറ്റ് ചെയ്യുന്നതിലും മാറ്റങ്ങളുണ്ട്. പണമടയ്ക്കുമ്പോള്‍ ജിഎസ്ടി, ഇഎംഐ, വിവിധ ചാര്‍ജുകള്‍, ബാലന്‍സ് ട്രാന്‍സ്ഫര്‍ എന്നിവയാകും ആദ്യം അടഞ്ഞ് പോകുന്നത്. പലിശ അടയ്ക്കാനുള്ളത് കൂടി കൊടുത്തില്ലെങ്കില്‍ പലിശ കൂടിക്കൊണ്ടിരിക്കും.

സൗജന്യയാത്ര

ഇതുവരെ ക്രെഡിറ്റ് കാര്‍ഡിന്റെ ഭാഗമായി ലഭിച്ചിരുന്ന സൗജന്യ വിമാനയാത്ര, അപകട ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ജൂലൈ 15നും ഓഗസ്റ്റ് 11നുമായി നിര്‍ത്തലാക്കുന്നതാണ്. എസ്ബിഐ കാര്‍ഡ് എലീറ്റ്, പ്രൈം കാര്‍ഡുകളിലെ അപകട ഇന്‍ഷുറന്‍സ് ആണിപ്പോള്‍ പിന്‍വലിക്കുന്നത്. എസ്ബിഐ കാര്‍ഡ് പ്രൈമും എസ്ബിഐ കാര്‍ഡ് പള്‍സും നല്‍കിയിരുന്ന 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയാണിത്.

യൂകോ ബാങ്ക്, എസ്ബിഐ കാര്‍ഡ് എലീറ്റ്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എസ്ബിഐ കാര്‍ഡ് എലീറ്റ്, കെവിബി എസ്ബിഐ കാര്‍ഡ് എലീറ്റ്-സിഗ്നേച്ചര്‍ കാര്‍ഡ്, അലഹബാദ് എസ്ബിഐ കാര്‍ഡ് എലീറ്റ് എന്നിവയുള്‍പ്പെടെ ആനുകൂല്യങ്ങള്‍ പിന്‍വലിക്കും. കൂടാതെ മറ്റ ബാങ്കുകളുമായി സഹകരിച്ച് എസ്ബിഐ അവതരിപ്പിച്ചിട്ടുള്ള 50 ലക്ഷം രൂപയുടെ പരിരക്ഷയും പ്രൈം കാര്‍ഡുകളില്‍ നിന്ന് നിര്‍ത്തലാക്കും.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user