കേച്ചേരി ചൂണ്ടലിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് റോഡരികിലെ കാനയിലേക്ക് ചെരിഞ്ഞ് ബസിലെ യാത്രക്കാരായ 3 പേർക്ക് പരുക്കേറ്റു.ആരുടെയും പരുക്ക് ഗുരുതരമല്ല. പരുക്കേറ്റ അമല ചൂരക്കാട്ടുകര സ്വദേശി മേലേതിൽ വീട്ടിൽ രവി (59), ഇടുക്കി കട്ടപ്പന സ്വദേശി വിനീത (21), ഇരിങ്ങാലക്കുട സ്വദേശി പൊന്നരാശേരി വീട്ടിൽ ബിന്ദു (56) എന്നിവരെ ആക്ട്സ് പ്രവർത്തകർ കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5.30ന് ചൂണ്ടലിലെ കുന്നംകുളം എക്സൈസ് ഓഫിസിനു സമീപത്താണ് അപകടം. കുന്നംകുളത്തു നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന വിനായക എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് അപകത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് ഇടതുവശത്തെ കാനയിലേക്ക് ചെരിയുകയായിരുന്നു.അപകടത്തിൽ സ്വകാര്യ വ്യക്തിയുടെ വീടിന്റെ മതിലിന്റെ ഒരു ഭാഗവും തകർന്നു.ബസ് മറിയാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. അപകടത്തെ തുടർന്ന് സംസ്ഥാനപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക