ആലപ്പുഴ ∙ ബൈക്കിടിച്ച് താഴെ വീണ കാൽനടയാത്രക്കാരന്റെ ദേഹത്ത് പെട്രോൾ ഒഴിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കെഎസ്ഇബി ജീവനക്കാരൻ. തുമ്പോളി മത്സ്യലേല ഹാളിന് സമീപം ചാരങ്കാട്ട് വീട്ടിൽ ഏലിയാസിനെയാണ് (74) ബൈക്കിടിച്ചത്. അപകടത്തെ തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ കെഎസ്ഇബി ജീവനക്കാരൻ മംഗലം കാർലശേരി വീട്ടിൽ രാജീവ് കയ്യിൽ കരുതിയിരുന്ന പെട്രോൾ ഏലിയാസിന്റെ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇന്നലെ വൈകിട്ട് 6.30ന് മംഗലം വയോജന പാർക്കിനു സമീപം റോഡിൽ നിന്ന ഏലിയാസിനെ കുപ്പിയിൽ പെട്രോൾ വാങ്ങി വരികയായിരുന്ന രാജീവിന്റെ ബൈക്കാണ് ഇടിച്ചത്. ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിനിടെ കുപ്പി തുറന്നു പെട്രോൾ ഒഴിക്കുകയായിരുന്നു. ഇതിനിടെ അതുവഴി ഓട്ടോറിക്ഷയിൽ വന്ന മംഗലം പള്ളി വികാരി ഫാ. ജോബി ജോസും മറ്റ് രണ്ടു പേരും ചേർന്നു രാജീവിനെ പിടിച്ചുമാറ്റി.
ബഹളം കേട്ട് സമീപത്തെ അയൽക്കൂട്ടം പ്രവർത്തകരും നാട്ടുകാരും ഓടിക്കൂടിയതോടെ രാജീവ് കടന്നുകളഞ്ഞു. ഏലിയാസിനെ ഫാ. ജോബി ജോസിന്റെ നേതൃത്വത്തിൽ ചെട്ടികാട് ഗവ.ആശുപത്രിയിലും അവിടെ നിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. കാലിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക