കാനഡയിൽ ചെറുവിമാനം തകർന്ന് മലയാളി യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശിയായ ഗൗതം സന്തോഷ്(27)ആണ് മരിച്ചത്. ന്യൂഫൗണ്ട്ലാന്റിലെ ഡീർ തടാകത്തിന് സമീപമാണ് അപകടം സംഭവിച്ചത്. ജൂലൈ 26ന് വൈകുന്നേരമാണ് അപകടം സംഭവിച്ചത്. രണ്ട് പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇരുവരും അപകടത്തിൽ മരിച്ചു.
പൈപ്പർ പിഎ-31 നവാജോ ട്വിൻ എൻജിൻ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അനുശോചനം രേഖപ്പെടുത്തുകയും ഇരയുടെ കുടുംബത്തിന് എല്ലാ പിന്തുണയും സഹായവും നൽകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ഗൗതം സന്തോഷ് ബ്രിട്ടീഷ് കൊളംബിയ ആസ്ഥാനമായുള്ള ഡെൽറ്റ ആസ്ഥാനമായുള്ള കിസിക് ഏരിയൽ സർവേ ഇൻകോർപ്പറേറ്റഡിലാണ് ജോലി ചെയ്തിരുന്നത്.
ഗൗതം സന്തോഷിന്റെ അപകടം നടക്കുമ്പോൾ വിമാനത്തിൽ രണ്ട് പേർ ഉണ്ടായിരുന്നുവെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (ആർസിഎംപി) നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. ശ്രീ. ഗൗതം സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. ഈ മാസം ആദ്യം കാനഡയിലെ മാനിടോബയിൽ പരിശീലന പറക്കലിനിടെ ഉണ്ടായ അപകടത്തിൽ തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷ് മരിച്ചിരുന്നു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക