ന്യൂഡൽഹി: ഇന്ത്യയിലെ പ്രധാനപ്പെട്ട ചെറുപലഹാരങ്ങളായ സമൂസ, ജിലേബി, ലഡു എന്നിവക്കെതിരെ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തെരുവ് കച്ചവടക്കാർ വിൽക്കുന്ന ഭക്ഷ്യവസ്തുക്കളെ ലക്ഷ്യമിട്ട് ഒരു നീക്കവും ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി. എന്തെങ്കിലുമൊരു ഭക്ഷ്യവസ്തുവിനെ ലക്ഷ്യമിട്ടല്ല മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പൊതുവായ നിർദേശമാണ് നൽകിയതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചു.
ഓഫീസുകളിലെ ലോബികൾ, കാന്റീൻ, കഫ്തീരിയ, മീറ്റിങ് റൂം എന്നിവിടങ്ങളിൽ മധുരവും കൊഴുപ്പ് നിറഞ്ഞതുമായ ഭക്ഷ്യവസ്തുക്കൾ കഴിക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പ് സന്ദേശങ്ങൾ പ്രദർശിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചു.
മധുരവും കൊഴുപ്പ് നിറഞ്ഞ ഭക്ഷ്യവസ്തുക്കളുടെ ലേബലുകളിൽ മുന്നറിയിപ്പ് സന്ദേശം പ്രദർശിപ്പിക്കാൻ നിർദേശിച്ചിട്ടില്ല. എന്തെങ്കിലുമൊരു ഇന്ത്യൻ പലഹാരത്തെ ലക്ഷ്യമിട്ടുള്ള നീക്കമല്ല ഇത്. ഇന്ത്യയുടെ സമ്പന്നമായ തെരുവ് ഭക്ഷണസംസ്കാരത്തെ തങ്ങൾ തകർക്കില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഒരു ഭക്ഷ്യവസ്തുവിനെ മാത്രം ലക്ഷ്യമിട്ടല്ല നീക്കം. ആരോഗ്യകരമായ ഭക്ഷ്യസംസ്കാരം വളർത്തിയെടുക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഭക്ഷണ ക്രമീകരണത്തിനൊപ്പം സ്റ്റയറുകൾ ഉപയോഗിക്കണമെന്നും നടക്കാനായി ചെറിയ ബ്രേക്കുകൾ എടുക്കണമെന്നും ഓഫീസ് ജീവനക്കാരോട് നിർദേശിച്ചിട്ടുണ്ട്. പഴങ്ങളും പച്ചക്കറികളും കൂടുതലായി ഭക്ഷ്യവസ്തുക്കളിൽ ഉൾപ്പെടുത്തണമെന്നും കേന്ദ്രസർക്കാർ കൂട്ടിച്ചേർത്തു.
പുകവലി ആരോഗ്യത്തിന് ഹാനികരം’ എന്ന മുന്നറിയിപ്പ് നിർബന്ധമാക്കിയതുപോലെ എണ്ണയിലും മധുരത്തിലും കുതിർന്ന പലഹാരം വിൽക്കണമെങ്കിലും ഇതുപോലൊരു മുന്നറിയിപ്പ് വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പഞ്ചസാരയിൽ മുക്കിയ ജിലേബിയും എണ്ണയിൽ കുളിച്ച സമൂസ ഉൾപ്പെടെയുള്ള പലഹാരങ്ങളും മുന്നറിയിപ്പോടെ വിൽക്കേണ്ടി വരുമെന്നാണ് മന്ത്രാലയം പറയുന്നത്.
ഏതെങ്കിലും പ്രത്യേക പക്ഷി ഉൽപ്പന്നങ്ങളെ കുറിച്ചല്ല മറിച്ച് എല്ലാ ഭക്ഷ്യ ഉൽപ്പന്നങ്ങളിലും ഒളിഞ്ഞിരിക്കുന്ന കൊഴുപ്പിനെയും അധിക പഞ്ചസാരയും കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനുള്ള പെരുമാറ്റ പ്രചോദനം എന്ന നിലയിലാണ് സർക്കാരിന്റെ ഈ തീരുമാനത്തെ പിഐബി വിശേഷിപ്പിച്ചത്.
ജോലിസ്ഥലങ്ങളിലെ ആരോഗ്യപരമായ ഓപ്ഷനുകൾക്കും സംരംഭങ്ങൾക്കും വേണ്ടിയുള്ളതാണ് ഈ ഉപദേശം ആരോഗ്യപരമായ ഭക്ഷണത്തിനും ജീവിതത്തിനും വേണ്ടി അധികം എണ്ണയും പഞ്ചസാരയും കുറയ്ക്കുന്നതിന് ആരോഗ്യപരമായ തെരഞ്ഞെടുപ്പുകൾ നടത്തണമെന്ന് ആളുകളെ ബോധവൽക്കരിക്കുക. ഇത് ഇന്ത്യയുടെ സമ്പന്നമായ തെരുവ് ഭക്ഷണ സംസ്കാരത്തെ ലക്ഷ്യമിടുന്നില്ല എന്നും പി ഐ ബി പറഞ്ഞു.
നാഗ്പൂർ എയിംസ് ഉൾപ്പെടെയുള്ള എല്ലാ കേന്ദ്രസ്ഥാപനങ്ങളിലും എണ്ണ പഞ്ചസാര ബോർഡുകൾ സ്ഥാപിക്കാൻ മന്ത്രാലയം ഉത്തരവിട്ടതായും റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. ദൈന്തിന് ലഘു ഭക്ഷണങ്ങളിൽ എത്രമാത്രം കൊഴുപ്പും പഞ്ചസാരയും ഒളിഞ്ഞിരിക്കുന്നു എന്ന് വ്യക്തമാക്കുന്ന പോസ്റ്ററുകൾ, ജങ്ക് ഫുഡിനെ പുകയില പോലെ ചികിത്സിക്കുന്നതിനുള്ള ആദ്യപടിയാണിത്. നാഗ്പൂരിലെ എയിംസിലെ ഉദ്യോഗസ്ഥർ പോലും സർക്കുലർ ലഭിച്ചതായി സ്ഥിരീകരിച്ചു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക