Wednesday, 9 July 2025

മലദ്വാരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ യുവാവ് പിടിയിൽ

SHARE
News18 

കൊല്ലം: നഗരത്തിൽ വൻ എംഡിഎംഎ വേട്ട. മലദ്വാരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ യുവാവ് പിടിയിൽ. ഇരവിപുരം ചകിരിക്കട സ്വദേശി അജ്മൽ ഷായെ ആണ് കൊല്ലം എസിപിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഗർഭനിരോധന ഉറകളിൽ നിറച്ചാണ് എംഡിഎംഎ മലദ്വാരത്തിൽ ഒളിപ്പിച്ചത്. 100 ഗ്രാം എംഡിഎംഎയാണ് കടത്തിയത്. ദിവസങ്ങൾ‌ക്ക് മുൻപ് 29 ഗ്രാം കഞ്ചാവും രണ്ട് ഗ്രാം എംഡിഎംഎയുമായി മറ്റൊരു യുവാവിനെ ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃക്കരുവ കാഞ്ഞാവെളി തിനവിള തെക്കതിൽ നവീനാ(24)ണ് കഴിഞ്ഞദിവസം രാത്രി കാവനാട് ആൽത്തറമൂട് ജംഗ്ഷന് സമീപത്തുവെച്ച് പിടിയിലായത്.

കേരള പോലീസിന്റെ യോദ്ധാവ് ആപ്ലിക്കേഷൻവഴി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കഞ്ചാവ് അഞ്ച് പൊതികളിലായും എംഡിഎംഎ മൂന്ന് പൊതികളിലായുമാണ് പ്രതി സൂക്ഷിച്ചിരുന്നത്. ആൽത്തറമൂട്, ശക്തികുളങ്ങര പ്രദേശങ്ങളിൽ കഞ്ചാവും എംഡിഎംഎയും വിതരണം ചെയ്യുന്നത് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user