Thursday, 31 July 2025

ഛത്തീസ്ഗഡിൽ ജയിലിൽ കഴിയുന്ന സമർപ്പിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പാലാ രൂപത.

SHARE
 



ഛത്തീസ്ഗഡിൽ ജയിലിൽ കഴിയുന്ന സമർപ്പിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പാലാ രൂപത.

സമർപ്പിതജയിൽവാസം തുടർന്നാൽ  ക്രൈസ്തവജനത  പാർലമെന്റിനുമുമ്പിൽ ഒരുമിക്കും : മാർ ജോസഫ് കല്ലറങ്ങാട്ട്. 

ഭരണങ്ങാനം: കന്യാസ്ത്രീകളുടെ ജയിൽവാസം അനിശ്ചിതമായി തുടർന്നാൽ കേരള-ക്രൈസ്തവജനത ഡൽഹിയിൽ പാർലമെന്റിനുമുമ്പിൽ ഉടൻ ഒരുമിക്കും. ഛത്തീസ്ഗഡിൽ ജയിൽവാസം അനുഭവിക്കുന്ന സമർപ്പിതസഹോദരികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഭരണങ്ങാനത്ത് നടത്തപ്പെട്ട പ്രാർത്ഥനാ യജ്ഞത്തിൽ പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് സംസാരിക്കുകയായിരുന്നു. മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുന്നു എന്ന യാഥാർത്യം കൂടെക്കൂടെ ഓർമ്മപ്പെടുത്തേണ്ടിവരുന്നത് രാജ്യത്തിന്റെ ദൗർബല്യം തന്നെയായി പരിഗണിക്കേണ്ടിവരും. മതസ്വാതന്ത്ര്യം തടയുന്നത് പെട്രോൾ ടാങ്കിനു മുമ്പിൽ തീപ്പെട്ടി ഉരയ്ക്കുന്നതുപോലെ അപകടകരമാണ് എന്ന് അഭിവന്ദ്യ പിതാവ് ഓർമ്മിപ്പിച്ചു. ഛത്തീസ്ഗഡിൽ ഉണ്ടായ ഈ സംഭവങ്ങളുടെ പേരിൽ സുവിശേഷവേലയിൽ നിന്ന് ഒരടി പോലും പിന്നോട്ടു പോകില്ല എന്നും അദ്ദേഹം  കൂട്ടിച്ചേർത്തു. യോഗത്തിൽ മുഖ്യ വികാരി ജനറാൾ, വികാരി മോൺ ജോസഫ് തടത്തിൽ, ഭരണങ്ങാനം ഫോറോനാ വികാരി ഫാ സഖറിയാസ് ആട്ടപ്പാട്ട് എനിവർ സംസാരിച്ചു. പാലാ രൂപത മുൻഅധ്യക്ഷൻ ബിഷപ്പ് ജോസഫ് പള്ളിക്കാപറമ്പിൽ, ഷംഷാബാദ് ബിഷപ്പ് ജോസഫ് കൊല്ലംപറമ്പിൽ, ജനറാൾമാരായ  മോൺ ജോസഫ് മലേപ്പറമ്പിൽ, മോൺ സെബാസ്റ്റ്യൻ വേത്താനത്ത്, മോൺ ജോസഫ് കണിയോടിക്കൽ, അൽഫോൻസാ തീർത്ഥാടനറെക്ടർ ഫാ. അബ്രഹാം പാലയ്ക്കപ്പറമ്പിൽ, വിവിധ ഫോറോന വികാരിമാർ, രൂപതയിലെ വിവിധ സംഘടനാ ഭാരവാഹികൾ ഐക്യദാർഡ്യ സമ്മേളനത്തിനു നേതൃത്വം നൽകി. രൂപതയിലെ 170 ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ വികാരിമാർ വിവിധ സന്യാസ സമൂഹങ്ങളിൽ നിന്നുള്ള സമർപ്പിതർ  ഈ പ്രാർത്ഥനയിൽ പങ്കുചേർന്നു.



Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user