പശ്ചിമഘട്ടം തകർക്കുന്ന പമ്പ്‌ഡ് സ്റ്റോറേജ് പദ്ധതികൾ കാലാവസ്ഥാ പ്രതിസന്ധിക്കും വിഭവശോഷണത്തിനും പരിഹാരമായി കണ്ടെത്തിയ ഒരു ഹരിതോർജ്ജ പദ്ധതിയുടെ പേരിലാണ് ഈ ദുരന്തം എന്നതാണ് വൈരുദ്ധ്യം. ഒരു പ്രശ്നത്തിന്റെ പരിഹാരമായി നിർദ്ദേശിക്കപ്പെട്ട മാർഗം തന്നെ മറ്റൊരു പ്രശ്നം സൃഷ്ടിക്കുന്ന പ്രഹസനം! ജലവൈദ്യുതി ഉത്പാദിപ്പിക്കാൻ വേണ്ടി സ്ഥാപിക്കാൻ പോകുന്ന പമ്പ്‌ഡ് സ്റ്റോറേജുകളാണ് ആ പദ്ധതി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ 2013-ലെ ഉത്തരവ് പ്രകാരം, പശ്ചിമഘട്ടത്തിൽ പാറ ഖനനം, മണൽ ഖനനം, താപ വൈദ്യുതി പ്ലാന്റുകൾ, ടൗൺഷിപ്പുകൾ, മലിനീകരണ സാധ്യതയുള്ള വ്യവസായങ്ങൾ തുടങ്ങിയവ നിരോധിച്ചിരുന്നുവെങ്കിലും ജലവൈദ്യുതി പദ്ധതികൾക്ക് അനുമതി നൽകുന്നുണ്ട്. അതുകൊണ്ടാണ് സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി (CEA) ജലവൈദ്യുത പദ്ധതികൾക്കായി പശ്ചിമഘട്ടത്തെ ഉന്നംവയ്ക്കുന്നത്. 2024-25 കാലയളവിൽ, 25,500 മെഗാവാട്ട് ശേഷിയുള്ള 15 ഹൈഡ്രോ പമ്പ്‌ഡ് സ്റ്റോറേജ്
പദ്ധതികൾക്ക് ഇന്ത്യയിൽ അനുമതി നൽകുക എന്നതാണ് CEA യുടെ ലക്ഷ്യം. ഇതിൽ 5,100 മെഗാവാട്ട് ശേഷിയുള്ള നാല് പദ്ധതികൾ അംഗീകരിച്ചു കഴിഞ്ഞു.
എന്താണ് പമ്പ്‌ഡ് സ്റ്റോറേജ് പദ്ധതി?
പമ്പ്‌ഡ് സ്റ്റോറേജ് പദ്ധതി (Pumped Storage Project -PSP), അല്ലെങ്കിൽ പമ്പ്‌ഡ് സ്റ്റോറേജ് ഹൈഡ്രോ പവർ (Pumped Storage Hydropower – PSH) എന്ന് അറിയപ്പെടുന്നത്, താഴെയും മുകളിലുമായി രണ്ട് ജലസംഭരണികൾ സൃഷ്ടിച്ച് ഒരിക്കലുപയോഗിച്ച ജലം വീണ്ടും മുകളിലേക്ക് പമ്പ് ചെയ്ത് വീണ്ടും വൈദ്യുതി ഉത്പാദിപ്പിക്കുന്ന രീതിയാണ്. വൈദ്യുത ഉപഭോഗം കുറവുള്ള സമയങ്ങളിൽ താഴത്തെ ജലാശയത്തിൽ നിന്ന് മുകളിലുള്ള ജലാശയത്തിലേക്ക് വെള്ളം പമ്പ് ചെയ്ത് ശേഖരിക്കുകയും, വൈദ്യുതി കൂടുതൽ ആവശ്യമുള്ള സമയത്ത് (Peak Hours) ആ വെള്ളം താഴേക്ക് പൈപ്പ്‌ലൈൻ അല്ലെങ്കിൽ ടണൽ വഴി ഒഴുക്കി ടർബൈൻ പ്രവർത്തിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ വെള്ളം ഒരു ബാറ്ററിക്ക് പകരം ഊർജം ശേഖരിക്കുന്ന ഒരു സംവിധാനമായി മാറുന്നു എന്നാണ് പറയുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക