Friday, 11 July 2025

കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഇരുമ്പ് കമ്പി വീണ് രണ്ട് പേർക്ക് പരിക്ക്

SHARE

 
കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്ന് കമ്പി വീണ് രണ്ട് യാത്രക്കാര്‍ക്ക് പരിക്ക്. സുരക്ഷ ഒരുക്കാതെ നിര്‍മാണം നടത്തിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റെയില്‍വേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റഫോമിനോട ചേര്‍ന്ന് നിര്‍മാണത്തില്‍ ഇരുന്ന ബഹുനില കെട്ടിടത്തില്‍ നിന്നാണ് ഇരുമ്പ് കമ്പികള്‍ താഴെക്ക് പതിച്ചത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെയും കൊല്ലം ജില്ല ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കി. മൈനാഗപ്പള്ളി സ്‌കൂളിലെ അധ്യാപികയാണ് പരിക്കേറ്റ വട്ടിയൂര്‍ക്കാവ് സ്വദേശി ആശ. സര്‍ക്കാര്‍ ജീവനക്കാരനായ സുധീഷ് തിരുവനന്തപുരത്തേക്ക് പോകാനായി എത്തിയത് ആയിരുന്നു.

ബഹുനില കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചിട്ടില്ലെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. ആര്‍പിഎഫ് ഫയര്‍ ഫോഴ്‌സ് ഉള്‍പ്പടെ ഉള്ളവര്‍ സ്ഥലത്ത് പരിശോധന നടത്തി. വിദഗ്ദ്ധ ചികിത്സയ്ക്കായി സുധീഷിനെ ജില്ലാ ആശുപത്രിയില്‍ നിന്ന് സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user