Saturday, 19 July 2025

വാടകക്കെടുത്ത വാഹനം പണയം വെച്ചു തട്ടിപ്പ്! പ്രതി അറസ്റ്റിൽ

SHARE

 
ആലപ്പുഴ: വാടകയ്ക്ക് എടുത്ത വാഹനങ്ങൾ പണയംവെച്ച് പണം തട്ടിയ പ്രതിയെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവമ്പാടി ഉള്ളാടൻപറമ്പിൽ വിനോദ് (44) ആണ് അറസ്റ്റിലായത്. സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും പേരിൽ വാഹനം വാടകയ്ക്കെടുത്തശേഷം ഉടമയുടെ അറിയിപ്പോ സമ്മതമോയില്ലാതെ എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലായി നാല് വാഹനങ്ങൾ പ്രതി പണയം വെച്ചതായാണ് പൊലീസ് കണ്ടെത്തിയത്.


ഇത്തരത്തിൽ വാഹനങ്ങള്‍ പണയം വെച്ച് ലക്ഷങ്ങളാണ് പ്രതി തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.വാഹനങ്ങൾ തിരികെ ലഭിക്കാതെ വന്ന ഉടമകൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടര്‍ന്ന് ആലപ്പുഴ നോർത്ത് ഇൻസ്‌പെക്ടർ എം കെ രാജേഷ്, എസ്‌ഐമാരായ ജേക്കബ്, നൗഫൽ, എഎസ്ഐ നജീബ്, എസ്‌സിപിഒമാരായ ഷൈജു, വിനുകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ടു പൊലീസ് സംഘങ്ങൾ ചേർന്ന് നടത്തിയ അന്വേഷണത്തിൽ നാല് വാഹനങ്ങളും കണ്ടെത്തി. 

പ്രതി ഇത്തരത്തിൽ കൂടുതൽ വാഹനങ്ങൾ പണയം വെച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടോയെന്ന കാര്യം അടക്കം പാെലീസ് അന്വേഷിക്കുന്നുണ്ട്. വിവിധ ജില്ലകളിൽ സമാനമായ പരാതി ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. പ്രതിയെ ചോദ്യം ചെയ്ത് കൂടുതൽ വിവരങ്ങള്‍ തേടാനാണ് പൊലീസ് നീക്കം.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user