രാജ്യത്ത് നർകോട്ടിക് ടെററിസം നടക്കുന്നുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ ട്വന്റിഫോറിനോട് പറഞ്ഞു. ഇന്ത്യയിലേക്ക് വൻതോതിൽ വിദേശ രാസലഹരി എത്തുന്നു. പാകിസ്താനിൽ നിന്നും അഫ്ഗാനിസ്താനിൽ നിന്നും ഇന്ത്യയിലേക്ക് സിന്തറ്റിക് ലഹരി ഒഴുക്കുന്നു. കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ കേരളത്തിലേക്കുള്ള ഡ്രഗ് ട്രാഫിക്കിനെതിരെ കേരള പൊലീസ് പദ്ധതി തയ്യാറാക്കുമെന്നും റവാഡ ചന്ദ്രശേഖർ പറഞ്ഞു. ട്വന്റിഫോറിന്റെ ‘ആൻസർ പ്ലീസ്’ പരിപാടിയിലായിരുന്നു റവാഡ ചന്ദ്രശേഖറിന്റെ പ്രതികരണം.
കേരളത്തിൽ നർകോട്ടിക് ടെററിസം ഇല്ല. ലഹരി മാഫിയക്കെതിരെ ശക്തമായ നടപടിയെടുക്കും. വിവിധ വകുപ്പുകളുടെ സംയുക്ത ലഹരി വേട്ട തുടങ്ങുകയാണ്. ലഹരിക്കെതിരെ കേരള പൊലീസ് വൻ സംയുക്ത ഓപ്പറേഷൻ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസ് സ്റ്റേഷനിൽ എത്തുന്നവരോട് ഉദ്യോഗസ്ഥർ സ്‌നേഹത്തോടെ പെരുമാറണമെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു. പരാതിക്കാരുടെ വിഷമം ഉൾക്കൊണ്ട് പറ്റുന്ന സഹായം ചെയ്യണം. കേരളത്തിൽ കുറ്റകൃത്യങ്ങൾ പൊതുവിൽ കുറവാണ്. ക്രൈം റേറ്റ് ഉയരുന്നത് എല്ലാ കുറ്റങ്ങൾക്കും കേസ് എടുക്കുന്നതിനാലാണ്. സംസ്ഥാനത്ത് തട്ടിപ്പ് കേസുകൾ ഏറിവരുന്നതായും ഡിജിപി ട്വന്റിഫോറിനോട് പറഞ്ഞു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക