Saturday, 19 July 2025

തിരുവനന്തപുരം പൂവച്ചലിൽ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നു

SHARE

 
തിരുവനന്തപുരം: തിരുവനന്തപുരം പൂവച്ചലിൽ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നു. കോട്ടാകുഴി ശ്രീ തമ്പുരാൻകാവ് ദുർഗദേവി ക്ഷേത്രത്തിലാണ് മോഷണമുണ്ടായത്. കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം. ക്ഷേത്രത്തിലെ പടിക്കെട്ടുകള്‍ പൊളിഞ്ഞുകിടന്നതുകൊണ്ട് അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. ക്ഷേത്രത്തിലെ മുഖ്യ രക്ഷാധികാരി ഇത് നനയ്ക്കാനായി വന്നപ്പോഴാണ് ഇത്തരത്തില്‍ മോഷണം നടന്നത് മനസിലാക്കിയത്. ആറ് മാസത്തിലൊരിക്കയാണ് കാണിക്കവഞ്ചി തുറക്കാറുള്ളത്. അവസാനമായി മൂന്ന് മാസം മുന്‍പാണ് ഇത് തുറന്നത്.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user