Friday, 1 August 2025

കോട്ടയത്ത് മദ്യലഹരിയിൽ കാറോടിച്ച് വിദ്യാർഥിയുടെ പരാക്രമം; ഇടിച്ചത് 12 ഓളം വാഹനങ്ങളെ

SHARE
 

മദ്യ ലഹരിയിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കി വിദ്യാർഥി. കോട്ടയം സിഎംഎസ് കോളജ് വിദ്യാർഥിയായ ജൂബിൻ ലാലുവാണ് അപകടകരമായ രീതിയിൽ കാറോടിച്ച് അപകടമുണ്ടാക്കിയത്. കോട്ടയം മുതൽ പനമ്പാലം വരെ 12 ഓളം വാഹനങ്ങളെയാണ് ഇയാൾ ഓടിച്ച കാർ ഇടിച്ചത്. നിർത്താതെ പോയ വാഹനം നിന്നത് വഴിയരികിലെ മരത്തിലിടിച്ചായിരുന്നു. നാട്ടുകാർ പുറത്തെടുത്തപ്പോൾ ജൂബിൻ അബോധാവസ്ഥയിലായിരുന്നു. ഇന്നലെ  വൈകിട്ട് അഞ്ചുമണിയോടുകൂടിയാണ് സംഭവം

എന്നാൽ വാഹനങ്ങളിൽ ഇടിച്ച് അപകടം ഉണ്ടാക്കിയ ജൂബിൻ ലാലുവിനെ കെഎസ്‌യുവിൽ നിന്നും കഴിഞ്ഞ വർഷം പുറത്താക്കിയiതാണെന്ന് കെ എസ് യു ജില്ല പ്രസിഡന്റ്‌ കെ എൻ നൈസാം അറിയിച്ചു. ജൂബിനെ സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയതിനായിരുന്നു കെഎസ്‌യുവിൽ നിന്ന് പുറത്താക്കിയത്.



Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.