ന്യൂഡൽഹി: ഡൽഹിയിൽ കൂട്ടുകാരിക്കൊപ്പം ഭക്ഷണം വാങ്ങാനെത്തിയ 15കാരിയെ ആൺസുഹൃത്ത് വെടിവെച്ച് കൊലപ്പെടുത്തി. സുമ്പുൾ എന്ന പെൺകുട്ടിയെയാണ് ജഹാംഗിർപുരി സ്വദേശിയായ ആര്യൻ (20) കൊലപ്പെടുത്തിയത്. തിരക്കേറിയ മാർക്കറ്റിൽ നിരവധി ആളുകൾ നോക്കി നിൽക്കെയായിരുന്നു കൊലപാതകം.
ഡൽഹി ജഹാംഗിർപുരിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. യുവാവ് നാല് റൗണ്ടാണ് പെൺകുട്ടിക്ക് നേരെ വെടിവച്ചത്. സുഹൃത്തിനൊപ്പമാണ് ആര്യൻ മാർക്കറ്റിലെത്തിയത്. ജഹാംഗിർപുരിയിലെ ഡി ബ്ലോക്കിലെ ക്ലിനിക്കിന് മുന്നിൽ വച്ചായിരുന്നു കൊലപാതകം. പെൺകുട്ടിയെ ഉടനേ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പ്രതിയെ പിടികൂടാൻ ഇനിയും സാധിച്ചിട്ടില്ല. അന്വേഷണം ഊർജ്ജിതമെന്നാണ് പൊലീസ് വിശദമാക്കുന്നത്. ജഹാംഗിർപുരി സ്വദേശിയാണ് വെടിയുതിർത്ത ആര്യൻ. തൊട്ടടുത്ത് എത്തിയാണ് ആര്യൻ സുമ്പുളിനെ വെടിവച്ചത്. പോസ്റ്റ്മോർട്ടത്തിനായി 15കാരിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക